മൂന്നാം വീക്കിലി ഡ്രോയില്‍ ബിഗ് ടിക്കറ്റിലൂടെ 100,000 ദിര്‍ഹം സമ്മാനം പങ്കിട്ട് നാല് വിജയികള്‍


അബുദാബി: ബിഗ് ടിക്കറ്റിന്റെ മേയ് മാസത്തിലെ മൂന്നാമത്തെ വീക്കിലി ഡ്രോയില്‍ നാല് വിജയികള്‍ 25,000 ദിർഹം വീതം നേടി. ഇന്ത്യയ്ക്ക് പുറമെ ബംഗ്ലാദേശ്, പാകിസ്ഥാൻ, ഫിലിപ്പീൻസ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ് വിജയികള്‍.

ജോയല്‍ ബതാവോ

ഖത്തറില്‍ താമസിക്കുന്ന ജോയല്‍ ഫിലിപ്പീൻസില്‍ നിന്നുള്ളയാളാണ്. ഓണ്‍ലൈനായാണ് അദ്ദേഹം ബിഗ് ടിക്കറ്റില്‍ പങ്കെടുത്തത്. ടിക്കറ്റ് നമ്പർ 287-389063.

അരീപ്പുറത്ത് ഷാനവാസ്

യു.എ.ഇയില്‍ താമസിക്കുന്ന ഇന്ത്യൻ പൗരനാണ് അരീപ്പുറത്ത് ഷാനവാസ്. ടിക്കറ്റ് നമ്പർ 287-233906. നിലവില്‍ ഇന്ത്യയില്‍ വെക്കേഷനിലാണ് അദ്ദേഹം.

മൊഹോൻ മിയാ

ബംഗ്ലാദേശില്‍ നിന്നുള്ള മൊഹോൻ മൂന്നു വർഷമായി യു.എ.ഇയില്‍ ജീവിക്കുകയാണ്. നിർമ്മാണത്തൊഴിലാളിയാണ് ഈ 29 വയസ്സുകാരൻ. വീട്ടില്‍ നിന്നും മാറിത്താമസിക്കുന്ന അദ്ദേഹം, 10 സുഹൃത്തുക്കള്‍ക്കൊപ്പമാണ് ബിഗ് ടിക്കറ്റില്‍ പങ്കെടുത്തത്.

വിജയം അറിയിച്ചുള്ള ഫോണ്‍കോള്‍ ലഭിച്ചപ്പോള്‍ തനിക്ക് വിശ്വസിക്കാനായില്ലെന്ന് അദ്ദേഹം പറയുന്നു. കുടുംബത്തിന്റെ സാഹചര്യം മെച്ചപ്പെടുത്താൻ വേണ്ടി സമ്മാനത്തുക ഉപയോഗിക്കണമെന്നതാണ് മൊഹോന്റെ ആഗ്രഹം.

മുഹമ്മദ് അൻവർ ഉള്‍ഹക്ക്

പാകിസ്ഥാനില്‍ നിന്നുള്ള മുഹമ്മദ് സൈറ്റ് സൂപ്പർവൈസറാണ്, 30 വർഷമായി അദ്ദേഹം ഷാ‍ർജയില്‍ താമസിക്കുന്നുണ്ട്. രണ്ട് ദശകമായി ബിഗ് ടിക്കറ്റില്‍ പങ്കെടുത്തതിന് ശേഷമാണ് അദ്ദേഹം ബിഗ് ടിക്കറ്റില്‍ വിജയിയാകുന്നു. പത്ത് സുഹൃത്തുക്കള്‍ക്കൊപ്പമാണ് അദ്ദേഹം ബിഗ് ടിക്കറ്റില്‍ പങ്കെടുത്തത്.

മെയ് മാസത്തെ ഗ്രാൻഡ് പ്രൈസ് 20 മില്യണ്‍ ദിർഹമാണ്. ജൂണ്‍ മൂന്നിനാണ് ലൈവ് ഡ്രോ.

ബിഗ് വിൻ മത്സരം മെയ് 1 മുതല്‍ 24 വരെ നടക്കും. ഒറ്റ ഇടപാടില്‍ രണ്ട് ബിഗ് ടിക്കറ്റ് വാങ്ങുന്നവർക്ക് ഇതില്‍ പങ്കെടുക്കാം. നാല് വിജയികളെയാണ് ജൂണ്‍ 1-ന് പ്രഖ്യാപിക്കുക. ജൂണ്‍ 3-ന് നടക്കുന്ന ലൈവ് ഡ്രോയില്‍ ഇവർക്ക് പങ്കെടുക്കാം, ഓരോരുത്തർക്കും 150,000 ദിർഹം വരെ നേടാനും അവസരമുണ്ട്.

മൂന്ന് വീക്കിലി ഇ-ഡ‍്രോകളാണ് ഈ മാസം ഉള്ളത്. ഓരോ ഡ‍്രോയിലും നാല് വിജയികള്‍ക്ക് 25,000 ദിർഹം വീതം നേടാം. ഡ്രീം കാർ സീരീസും ഉണ്ട്. ജൂണ്‍ മൂന്നിന് റേഞ്ച് റോവർ വെലാർ, ജൂലൈ 3-ന് ബി.എം.ഡബ്ല്യു എക്സ്6 എന്നിവയാണ് സമ്മാനങ്ങള്‍.

വളരെ പുതിയ വളരെ പഴയ