ദുബായിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതിയും അഞ്ചുവയസ്സുകാരിയായ മകളും മരിച്ചു


 ഷാർജ: ദുബായിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതിയും അഞ്ച് വയസ്സുകാരിയായ മകളും മരിച്ചു. കണ്ണൂർ അഴീക്കോട് പുതിയപറമ്പ് പുതിയകാവ് ഭഗവതിക്ഷേത്രത്തിന് സമീപം ആർഷ അഷിതയിൽ ആർഷ (35), മകൾ റുഹി എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്. കാർ നിർത്തി റോഡ് മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. കാറിൽ സാധനങ്ങൾ വാങ്ങാനായി ടൗണിലേക്ക് പോയതായിരുന്നു ഇരുവരും. യുഎഇയിൽ ഓൺലൈൻ ബിസിനസ് നടത്തിവരികയായിരുന്നു ആർഷ. കഴിഞ്ഞ കുറേ വർഷങ്ങളായി ഭർത്താവ് നിഹിലിനൊപ്പം ദുബായിലാണ് താമസം.

നിഹിലിന്റെ പിതാവും സഹോദരനും കുടുംബവും യുഎഇയിൽ തന്നെയാണ് താമസം. ആർഷയുടെ സഹോദരി അഷിതയും ഇതേ ഫ്ലാറ്റിന് തൊട്ടടുത്താണ് താമസിക്കുന്നത്. അഴീക്കോട് സ്വദേശികളായ ടി.കെ. പുരുഷോത്തമൻ - ഗീത ദമ്പതികളുടെ മകളാണ് അന്തരിച്ച ആർഷ.

 

വളരെ പുതിയ വളരെ പഴയ