header-ad

ഹൃദയാഘാതം; ഒമാനില്‍ മലയാളി യുവാവ് നിര്യാതനായി


ഒമാൻ: ഒമാനില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. പാലക്കാട് മണ്ണാർക്കാട് പെരിമ്ബടാരി ഒന്നാം മൈലില്‍ ചുക്കുട്ടൻ വീട്ടില്‍ മുഹമ്മദ് റിഫാസ് (23) ആണ് മരിച്ചത്.

ബർക്ക മുറൈസി അല്‍ അഹ്‍ലി മോഡേണ്‍ ബേക്കറിയില്‍ ജീവനക്കാരനായിരുന്നു. എട്ടു മാസം മുമ്പാണ് റിഫാസ് ഒമാനിലെത്തിയത്.

 പിതാവ്: പരേതനായ അബ്ദുല്‍ ലത്തീഫ്. മാതാവ്: ഫൗസിയ. മരണാനന്തര നടപടി ക്രമങ്ങള്‍ പൂർത്തിയാക്കിയ ശേഷം മയ്യിത്ത് ചൊവ്വാഴ്ച രാത്രിയോടെ കൊച്ചിയിലേക്കുള്ള ഒമാൻ എയർ വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ