ദോഹ: ഖത്തറിലെ സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള അൽ മദ്റസ അൽ ഇസ്ലാമിയയിൽ 2026-27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. മലയാളം, ഇംഗ്ലീഷ് മീഡിയം മദ്റസകളിൽ ഏപ്രിൽ 30 മുതൽ ക്ലാസുകൾ ആരംഭിക്കും. കെ.ജി മുതൽ പത്താം ക്ലാസ് വരെയാണ് പ്രവേശനം. എട്ടാം ക്ലാസ് മുതലുള്ള സെക്കണ്ടറി മദ്റസ മുതിർന്ന കുട്ടികൾക്കായി പ്രത്യേകമായി ക്രമീകരിച്ചിട്ടുണ്ട്.
ദോഹ (അബൂഹമൂർ), വക്റ, അൽ ഖോർ, മദീന ഖലീഫ, വുകൈർ എന്നിവിടങ്ങളിലെ മലയാളം മീഡിയം മദ്റസകളിലും, വക്റ, ദോഹ എന്നിവിടങ്ങളിലെ ഇംഗ്ലീഷ് മീഡിയം മദ്റസകളിലുമാണ് ഇപ്പോൾ അഡ്മിഷൻ നടക്കുന്നത്. മൂന്ന് പതിറ്റാണ്ടിലേറെയായി ഖത്തറിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ഖുർആൻ, ഹദീസ്, കർമ്മശാസ്ത്രം, ചരിത്രം, അറബി ഭാഷ എന്നിവയ്ക്ക് പുറമെ കുട്ടികളുടെ വ്യക്തിത്വ വികാസത്തിനുള്ള പരിശീലനങ്ങളും നൽകിവരുന്നു. കുട്ടികൾക്കായി വാഹന സൗകര്യവും ലഭ്യമാണ്.
പ്രവേശനത്തിന് ബന്ധപ്പെടേണ്ട നമ്പറുകൾ:
മലയാളം മീഡിയം:
ദോഹ: 55839378
വക്റ: 55703766
അൽ ഖോർ: 33263773
മദീന ഖലീഫ: 71535320
വുകൈർ: 33114454
ഇംഗ്ലീഷ് മീഡിയം:
വക്റ: 50231538
ദോഹ: 66578485

