ഖത്തറിൽ ജൂൺ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു; പ്രീമിയം പെട്രോളിന് വില വർധിക്കും

 


ദോഹ: ഖത്തറിൽ ജൂൺ മാസത്തേക്കുള്ള ഇന്ധനവില ഖത്തർ എനർജി പ്രഖ്യാപിച്ചു. ഇതനുസരിച്ച് പ്രീമിയം ഗ്രേഡ് പെട്രോൾ വിലയിൽ നേരിയ വർദ്ധനവുണ്ടാകുമെങ്കിലും മറ്റ് നിരക്കുകൾ മാറ്റമില്ലാതെ തുടരും.

പ്രീമിയം ഗ്രേഡ് പെട്രോളിന് മെയ് മാസത്തിൽ ലിറ്ററിന് 1.90 റിയാലായിരുന്നത് ജൂൺ മാസത്തിൽ 2 റിയാലായി വർധിച്ചു. സൂപ്പർ ഗ്രേഡ് പെട്രോൾ വിലയിൽ മാറ്റമില്ലാതെ ലിറ്ററിന് 2.10 റിയാലായി തന്നെ തുടരും. ഡീസൽ വിലയും മെയ് മാസത്തിലെ നിരക്കായ 2.05 റിയാലിൽ മാറ്റമില്ലാതെ തുടരുന്നതാണ്.

2017 സെപ്റ്റംബർ മുതലാണ് അന്താരാഷ്ട്ര വിപണിയിലെ വിലയുമായി താരതമ്യം ചെയ്ത് ഖത്തർ ഊർജമന്ത്രാലയം എല്ലാ മാസവും പുതുക്കിയ ഇന്ധന നിരക്കുകൾ പ്രഖ്യാപിക്കാൻ തുടങ്ങിയത്. നിലവിൽ ഖത്തർ എനർജിയാണ് പ്രതിമാസ വിലപ്പട്ടിക പുറത്തുവിടുന്നത്.


വളരെ പുതിയ വളരെ പഴയ