കുവൈറ്റിന് നേരെ വീണ്ടും ഡ്രോണ്‍ ഭീഷണി,തുടര്‍ച്ചയായ വ്യോമാക്രമണ സൈറണുകളും സ്ഫോടന ശബ്ദങ്ങളും; ജാഗ്രത നിര്‍ദേശം നല്‍കി


യുഎഇ: മിഡില്‍ ഈസ്റ്റില്‍ വീണ്ടും സംഘർഷവാസ്ഥ മുറുകുന്നു. ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും അക്രമണങ്ങള്‍ മുറുകുന്നത്.

ഇന്ന് കുവൈറ്റിന് നേരെയുണ്ടായ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ വ്യോമ പ്രതിരോധ സേന വിജയകരമായി തകർത്തതായി കുവൈറ്റ് സൈന്യം ഔദ്യോഗികമായി അറിയിച്ചു.

ഇന്ന് രാവിലെ തന്നെ രാജ്യത്തുടനീളം വ്യോമാക്രമണ അലേർട്ടുകള്‍ മുഴങ്ങിയതോടെ താമസക്കാർക്കിടയില്‍ വലിയ രീതിയില്‍ ആശങ്ക ഉയർന്നു. 

എന്നാല്‍ കുവൈറ്റ് വ്യോമ പ്രതിരോധ സേന സമയബന്ധിതമായി കുവൈറ്റിനെ ലക്ഷ്യം വച്ചെത്തിയ ഡ്രോണുകള്‍ തടഞ്ഞതും അതിനാല്‍ ആരും പേടിക്കേണ്ട സാഹചര്യമില്ലെന്നും അറിയിച്ചു.

കുവൈറ്റ് ആർമിയുടെ ഒഫീഷ്യല്‍ എക്സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി കേള്‍ക്കുന്ന ശക്തമായ സ്ഫോടന ശബ്ദങ്ങള്‍ കണ്ട് ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നും അത് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ ചെറുക്കുന്നതാണെന്നും വ്യക്തമാക്കി.

എന്നാല്‍ വീണ്ടും പ്രവാസികള്‍ക്കിടയില്‍ നിന്നും ആശങ്കയുണ്ടാക്കുന്ന രീതിയില്‍ സന്ദേശങ്ങള്‍ വന്നതോടെ ഇത്തരം വലിയ സ്ഫോടന ശബ്ദങ്ങള്‍ ഉണ്ടാകുന്നതിനാല്‍ ആരും പേടിക്കേണ്ടെന്നും എല്ലാവരും ഇത് ഒരു മുന്നറിയിപ്പായി എടുക്കണമെന്നും. പരമാവധി എല്ലാവരും ഈ സമയങ്ങളില്‍ വീടുകളില്‍ തന്നെ കഴിയണമെന്നും നിർദേശം നല്‍കി.

കൂടാതെ ഈ അടിയന്തര സാഹചര്യത്തില്‍ രാജ്യത്തെ താമസക്കാരോട് കുവൈറ്റ് അധികൃതർ സുരക്ഷ നിർദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അറിയിച്ചിരുന്നു കാരണം ഒരു വിഭാഗം ആളുകള്‍ ആശങ്കപ്പെട്ട് നില്‍ക്കുമ്പോള്‍ മറ്റൊരു വിഭാഗം ആളുകള്‍ ഇതെല്ലാം നിസാരമാക്കി വീടുകള്‍ക്ക് പുറത്തിറങ്ങിയിരുന്നു.

തുടർന്ന് കർശനമായ നിർദേശങ്ങളാണ് നല്‍കിയത്. കൂടാതെ ബന്ധപ്പെട്ട സുരക്ഷാ വകുപ്പുകള്‍ നല്‍കുന്ന നിർദേശങ്ങള്‍ എല്ലാവരും പാലിക്കാൻ ശ്രദ്ധിക്കണമെന്നും ഇത് അനുസരിച്ച്‌ മാത്രമേ പൊതുജനങ്ങള്‍ കാര്യങ്ങള്‍ നീക്കാവു എന്നും അറിയിച്ചു. നിലവിലെ ആക്രമണത്തെ തുടർന്ന് മേഖലയില്‍ സുരക്ഷാ ശക്തമാക്കി.

കൂടാതെ ആക്രമണങ്ങള്‍ സംബന്ധിച്ച്‌ അനാവശ്യമായ വാർത്തകള്‍ പ്രചരിപ്പിക്കരുതെന്നും സുരക്ഷിതമായ ഇടങ്ങളില്‍ തുടരണമെന്നും ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

 ലക്ഷക്കണക്കിന് മലയാളി പ്രവാസികള്‍ ജീവിക്കുന്ന രാജ്യമെന്ന നിലയില്‍ കുവൈറ്റിലെ ഈ സൈനിക നീക്കങ്ങളെ ഉറ്റുനോക്കുകയാണ് ലോകം.

ലക്ഷക്കണക്കിന് മലയാളി പ്രവാസികള്‍ താമസിക്കുന്ന രാജ്യമായതിനാല്‍ ഇന്ത്യൻ എംബസിയും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. 

കൂടാതെ പ്രവാസി കൂട്ടായ്മകളും പ്രാദേശിക സംഘടനകളും എല്ലാവരോടും സുരക്ഷിതമായി ഇരിക്കാനും അടിയന്തര സാഹചര്യങ്ങളില്‍ എംബസി ഹെല്‍പ്പ്‌ലൈൻ നമ്പറുകളില്‍ ബന്ധപ്പെടാമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ