എമിറേറ്റ്സ് ഡ്രോ - ഒരു അക്കത്തിന്റെ വ്യത്യാസത്തിൽ മില്യണുകള്‍. ക്യാഷ് പ്രൈസ് നേടി രണ്ടു പേര്‍


യു എ ഇ: എമിറേറ്റ്സ് ഡ്രോയില്‍ ഗ്രാൻഡ് പ്രൈസിന് ഒരു അക്കം അകലെ വരെയെത്തി രണ്ടു പേർ. ഈസി6, മെഗാ7 ഗെയിമുകളിലാണ് പാകിസ്ഥാനില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള മത്സരാർത്ഥികള്‍ ഗ്രാൻഡ് പ്രൈസിന് തൊട്ടടുത്തെത്തിയത്.

ഗ്രാൻഡ് പ്രൈസ് നേടാനായില്ലെങ്കിലും ഇരുവരും ക്യാഷ് പ്രൈസുകള്‍ സ്വന്തമാക്കി.

പാകിസ്ഥാനില്‍ നിന്നുള്ള സെയില്‍സ് ജീവനക്കാരൻ സീഷാൻ ഹാഷിം ഈസി6 കളിച്ച്‌ അഞ്ച് നമ്പറുകള്‍ മാച്ച്‌ ചെയ്തു. 25,000 ഡോളർ ആണ് സമ്മാനം. ഒരക്കം കൂടെ മാച്ച്‌ ചെയ്തിരുന്നെങ്കില്‍ 4 മില്യണ്‍ ഡോളർ അദ്ദേഹത്തിന് നേടാനാകുമായിരുന്നു.

കുടുംബത്തിന്റെ ബാധ്യതകള്‍ വീട്ടാനും കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കാനും സമ്മാനത്തുക ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ നിന്നുള്ള വിജയി ഹേമംഗ് ഗരേഘാൻ ആണ്. മെഗാ7 ടിക്കറ്റ് അദ്ദേഹം തെരഞ്ഞെടുത്തത് വിവാഹ വാർഷിക ദിനത്തിലാണ്. ഭാര്യയുടേയും തന്റേയും പിറന്നാളുകള്‍, ഭാര്യയെ ആദ്യം കണ്ട ദിവസം, വിവാഹ തീയതി എന്നിവ ചേർത്താണ് അദ്ദേഹം ടിക്കറ്റ് തെരഞ്ഞെടുത്തത്.

ആറ് നമ്പറുകള്‍ മാച്ച്‌ ചെയ്ത ഹേമംഗ് 40,000 ഡോളർ നേടി. ഒരക്കം അകലെ അദ്ദേഹത്തിന് നേടാനാകുമായിരുന്നത് 30 മില്യണ്‍ ഡോളർ.

"ഞാൻ വിധിയില്‍ വിശ്വസിക്കുന്നുണ്ട്. എന്റെ ഭാര്യയാണ് എന്റെ ജീവിതം മാറ്റിമറിച്ചത്. ഞാൻ ഭാര്യയുടെ ഒപ്പമുണ്ടായിരുന്നപ്പോഴാണ് റിസള്‍ട്ട് വന്നത്. അവളാണ് ഇമെയില്‍ പരിശോധിച്ചത്. അനുഗ്രഹീതമായ അവസരമായിരുന്നു അത്." - ഹേമംഗ് പറഞ്ഞു.

സമ്മാനത്തുക ഭാര്യയ്ക്ക് ഒപ്പം യാത്ര ചെയ്യാനായി ഉപയോഗിക്കാനാണ് അദ്ദേഹം താല്‍പര്യപ്പെടുന്നത്.

ഹേമംഗ് ആദ്യമായി എടുത്ത എമിറേറ്റ്സ് ഡ്രോ ടിക്കറ്റിലൂടെ ഭാഗ്യം നേടിയപ്പോള്‍, സീഷാൻ ആറ് മാസമായി ഗെയിം കളിച്ചാണ് സമ്മാനം ഉറപ്പിച്ചത്.

അടുത്ത അവസരം ഉടൻ

അടുത്ത ഈസി6 ഡ്രോ വെള്ളിയാഴ്ച്ചയാണ്. മെഗാ7 ഡ്രോ ഞായറാഴ്ച്ചയും. സമയം വൈകീട്ട് 5 മണി (യു.ടി.സി)

ഫ്രീ ടിക്കറ്റുകള്‍ നേടാം

ഇപ്പോള്‍ 1 മെഗാ7, 1 വൈല്‍ഡ്5, 1 ഫാസ്റ്റ്6 ടിക്കറ്റുകള്‍ ഒരുമിച്ച്‌ വാങ്ങിയാല്‍ 52 ഫ്രീ ടിക്കറ്റുകള്‍ നേടുന്ന അഞ്ച് പേരില്‍ ഒരാളാകാനുള്ള അവസരം നിങ്ങള്‍ക്ക് ലഭിക്കും. 13 ജൂലൈയില്‍ വിജയികളെ പ്രഖ്യാപിക്കും.

പുതിയ അഞ്ച് ഗെയിമുകള്‍

അഞ്ച് പുതിയ സ്ക്രാച്ച്‌ കാർഡ് ഗെയിമുകള്‍ ഇപ്പോള്‍ കളിക്കാം. ഉടനടി ഫലം അറിയാം എന്നതാണ് പ്രത്യേകത.

സ്ക്രാച്ച്‌ ഡൈസ് ഗെയിം സെക്കൻഡുകള്‍ക്കുള്ളില്‍ ഫലം നല്‍കും. ക്യാഷ് പൂള്‍ 12 തലങ്ങളിലായി സമ്മാനങ്ങള്‍ നല്‍കും. 150,000 ഡോളറാണ് ഗ്രാൻഡ് പ്രൈസ്. 

റൂബി റഷ്, ഗോള്‍ഡ് റഷ് ഗെയിമുകള്‍ അമൂല്യ കല്ലുകളും സ്വർണവും നല്‍കും. കാപിമാനിയ ഓറഞ്ച് 100,000 മടങ്ങ് വരെ സമ്മാനങ്ങള്‍ക്ക് അവസരം തരും.

വളരെ പുതിയ വളരെ പഴയ