അമേരിക്കൻ സൈന്യത്തിന് സഹായം നൽകിയാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഗൾഫ് രാജ്യങ്ങൾക്ക് ഇറാന്റെ മുന്നറിയിപ്പ്

 


തെഹ്റാൻ: അമേരിക്കൻ സൈന്യത്തിന് സഹായം നൽകുന്നതോ താവളങ്ങൾ വിട്ടുനൽകുന്നതോ ഇറാനെതിരെയുള്ള സൈനിക നടപടികളിൽ പങ്കാളികളാകുന്നതിന് തുല്യമാണെന്ന് ഗൾഫ് രാജ്യങ്ങൾക്ക് ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകി. ആക്രമണകാരിയായ യു.എസ് സൈന്യത്തിന് നൽകുന്ന ഏതൊരു സഹായവും സൗകര്യമൊരുക്കലും ഇറാനെതിരായ സൈനിക നടപടിയിൽ പങ്കാളിയാകുന്നതിന് തുല്യമാണെന്ന് ഇറാൻ സായുധ സേനാ ചീഫ് ഓഫ് സ്റ്റാഫ് അലി അബ്ദുള്ളാഹി വ്യക്തമാക്കി.

​യു.എസ്.എസ് എബ്രഹാം ലിങ്കണിന് പകരമായി യു.എസ്.എസ് ജോർജ്ജ് വാഷിംഗ്ടൺ എന്ന വിമാനവാഹിനിക്കപ്പൽ മിഡിൽ ഈസ്റ്റിലേക്ക് വിന്യസിക്കുന്ന സാഹചര്യത്തിലാണ് ഇറാന്റെ മുന്നറിയിപ്പ്. ഇറാനെതിരെ സ്വന്തം പ്രദേശം ഉപയോഗിക്കാൻ അമേരിക്കയെ അനുവദിക്കില്ലെന്ന് അറേബ്യൻ ഗൾഫ് രാജ്യങ്ങൾ വ്യക്തമാക്കുന്നുണ്ടെങ്കിലും മേഖലയിലെ ഓരോ നീക്കത്തെക്കുറിച്ചും ഇറാനും കൃത്യമായ ധാരണയുണ്ടെന്ന് മനസ്സിലാക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ആതിഥേയ രാജ്യങ്ങളുടെ അറിവില്ലാതെ ഇത്രയധികം യു.എസ് സൈനിക വിമാനങ്ങളും ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങളും പ്രാദേശിക താവളങ്ങളിൽ പ്രവർത്തിക്കാൻ സാധ്യതയില്ലെന്നും ഇറാൻ ചൂണ്ടിക്കാട്ടി.

​ഫെബ്രുവരി 28-ന് ഇറാന് നേരെ ഉണ്ടായ യു.എസ്-ഇസ്രായേൽ ആക്രമണങ്ങൾക്ക് ശേഷമാണ് മേഖലയിൽ സംഘർഷാവസ്ഥ രൂക്ഷമായത്. ഇതിന് പിന്നാലെ ഗൾഫ് മേഖലയിലെ യു.എസ് താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരുന്നു.



വളരെ പുതിയ വളരെ പഴയ