ഇറാന്റെ അഭ്യർഥന മാനിച്ചു; സൈനിക ആക്രമണത്തിൽ നിന്ന് പിന്മാറി’: ട്രംപ്.

വാഷിങ്‌ടൺ: ഇറാനെതിരായി നടത്താനിരുന്ന സൈനിക ആക്രമണം അവസാന നിമിഷം റദ്ദാക്കിയതായി അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധം ഒഴിവാക്കണമെന്നും ഇറാന്റെ നിലനിൽപ്പ് അപകടത്തിലാക്കരുതെന്നും ആവശ്യപ്പെട്ട് ഇറാൻ അധികൃതരും മറ്റ് ആഗോള നേതാക്കളും നടത്തിയ അടിയന്തര അഭ്യർഥന മാനിച്ചാണ് ഈ തീരുമാനമെന്ന് ട്രംപ് വ്യക്തമാക്കി.

"അവർ എന്നോട് ആക്രമണം ഒഴിവാക്കാൻ അപേക്ഷിച്ചു. ഇറാന്റെ നിലനിൽപ്പിനും അവിടുത്തെ സാധാരണക്കാരുടെ സുരക്ഷയ്ക്കുമായാണ് ഞാൻ ഈ അഭ്യർഥന അംഗീകരിച്ചത്," എന്ന് ട്രംപ് പറഞ്ഞു.

മധ്യപൂർവേഷ്യയിൽ വൻ യുദ്ധസമാനമായ അന്തരീക്ഷം നിലനിൽക്കുന്നതിനിടെ ട്രംപ് നടത്തിയ ഈ പ്രസ്താവന ആഗോളതലത്തിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. സൈനിക നടപടിയുമായി മുന്നോട്ടുപോയിരുന്നെങ്കിൽ മേഖലയിൽ വൻ നാശനഷ്ടങ്ങളും പ്രത്യാഘാതങ്ങളും ഉണ്ടാകുമായിരുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.



വളരെ പുതിയ വളരെ പഴയ