ദുബായ്: യു.എ.ഇ. ലക്ഷ്യമാക്കി ഇറാൻ തൊടുത്ത രണ്ട് മിസൈലുകൾ കടലിൽ പതിച്ചതായി യു.എ.ഇ. പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതിൽ ഒരു മിസൈൽ യു.എ.ഇ.യുടെ സമുദ്ര അതിർത്തിക്കുള്ളിലാണ് പതിച്ചത്.
രാജ്യത്തിന് നേരെയുണ്ടാകുന്ന ഏത് തരം ആക്രമണങ്ങളെയും ശക്തമായി നേരിടാൻ പ്രതിരോധ സേന പൂർണ്ണ സജ്ജമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. നേരത്തെ മിസൈൽ ആക്രമണ സാധ്യത മുന്നിൽക്കണ്ട് ജാഗ്രത പാലിക്കാൻ മന്ത്രാലയം പൊതുജനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. സ്ഫോടന ശബ്ദങ്ങൾ കേൾക്കുകയാണെങ്കിൽ ഭയപ്പെടേണ്ടതില്ലെന്നും, മിസൈലുകളെ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർക്കുമ്പോഴുണ്ടാകുന്ന ശബ്ദമാണിതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
