സോഷ്യൽ മീഡിയയിൽ എമിറാത്തി സ്ത്രീകളെ അധിക്ഷേപിച്ച സംഭവത്തിൽ പരസ്യ ഏജൻസി ജീവനക്കാരന് സസ്‌പെൻഷൻ


ദുബായ്: എമിറാത്തി സ്ത്രീകളെ അധിക്ഷേപിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ ഉള്ളടക്കം പ്രചരിപ്പിച്ച പരസ്യസ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യക്തിക്കെതിരെ യു.എ.ഇ. നാഷണൽ മീഡിയ അതോറിറ്റി (NMA) ശക്തമായ നടപടി സ്വീകരിച്ചു. ഇയാളുടെ അഡ്വർടൈസിങ് പെർമിറ്റ് (പരസ്യ അനുമതി) മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു.

മീഡിയ റെഗുലേഷൻ നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചതിനാണ് നടപടി. 'എമിറാത്തി വനിതാ ദിനം' ആഘോഷിക്കുന്നതിനായുള്ള ഫോട്ടോ ഷൂട്ടിന് എമിറാത്തി മോഡലുകളെ ലഭിക്കാൻ പ്രയാസമാണെന്ന് കാണിച്ച്, എമിറാത്തി സ്ത്രീകളെപ്പോലെ രൂപവും സംസാരശൈലിയുമുള്ള മറ്റ് രാജ്യങ്ങളിൽ നിന്നുള്ള മോഡലുകളെ ക്ഷണിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചതാണ് വിവാദമായത്.

എമിറാത്തി സ്ത്രീകളുടെ അന്തസ്സിനെയും സംഭാവനകളെയും ഇകഴ്ത്തിക്കാട്ടുന്ന ഒരുത്തരത്തിലുള്ള പ്രചാരണങ്ങളും അനുവദിക്കില്ലെന്ന് അതോറിറ്റിയും യൂണിയൻ അസോസിയേഷൻ ഫോർ ഹ്യൂമൻ റൈറ്റ്‌സും വ്യക്തമാക്കി. ഡിജിറ്റൽ ഇടങ്ങളിൽ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ദേശീയ സ്വത്വത്തെ മാനിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. എമിറാത്തി വനിതാ ദിനത്തിന്റെ പത്താം വാർഷിക വേളയിലാണ് ഈ നടപടിയുണ്ടായത്.



വളരെ പുതിയ വളരെ പഴയ