നല്ല മീനും കേടായ മീനും തിരിച്ചറിയാം; പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി ഖത്തർ മുനിസിപ്പൽ മന്ത്രാലയം


ദോഹ: ഉപഭോക്താക്കൾക്കും വ്യാപാരികൾക്കുമായി നല്ല മീനുകൾ തിരിച്ചറിയാനും അവ സൂക്ഷിക്കാനുമുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഖത്തർ മുനിസിപ്പൽ മന്ത്രാലയം. വിപണിയിൽ ഗുണനിലവാരമുള്ളതും സുരക്ഷിതവുമായ മത്സ്യം ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി.

നല്ല മീൻ എങ്ങനെ തിരിച്ചറിയാം?

 * കണ്ണുകൾ: വ്യക്തവും തിളക്കമുള്ളതും പുറത്തേക്ക് നിൽക്കുന്നതുമായിരിക്കും (മങ്ങിയതോ കുഴിഞ്ഞതോ ആയിരിക്കില്ല).

 * ചെകിളപ്പൂക്കൾ: ചുവന്ന നിറവും ദുർഗന്ധമില്ലാത്തതുമായിരിക്കും.

 * തൊലിപ്പുറവും തിളക്കവും: തൊലിപ്പുറത്ത് സ്വാഭാവിക തിളക്കമുണ്ടാകും. വിരൽ കൊണ്ട് അമർത്തിയാൽ ഉടൻ പഴയപടിയാകും.

 * മണം: കടലിന്റെ സ്വാഭാവിക മണമായിരിക്കും, അസഹ്യമായ ദുർഗന്ധമുണ്ടാകില്ല.

മത്സ്യവിൽപ്പന കേന്ദ്രങ്ങളിൽ ശുചിത്വം പാലിക്കാനും നിശ്ചിത താപനിലയിൽ പഞ്ഞിയിലോ ഐസിലോ സൂക്ഷിക്കാനും വ്യാപാരികൾക്ക് മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.


വളരെ പുതിയ വളരെ പഴയ