ഒമാനിൽ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരണപ്പെട്ടു ​

 


മസ്‌കത്ത്: ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളി മരണപ്പെട്ടു. കണ്ണൂർ മൊറാഴ കുമ്മനാട് മംഗാടൻതകത്ത് ഹൗസിൽ റിഷാദ് (39) ആണ് മരിച്ചത്. ദീർഘകാലമായി ഒമാനിൽ ജോലി ചെയ്തു വരികയായിരുന്നു.

​അബ്ദുല്ല അസിക്കോടൻറകത്ത് ആണ് പിതാവ്. മാതാവ്: നസീമ മംഗാടൻറകത്ത്. ഭാര്യ: സുലൈന.

​മൃതദേഹം നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മസ്‌കത്ത് കെ.എം.സി.സി കെയർ വിംഗിന്റെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.

വളരെ പുതിയ വളരെ പഴയ