യു.എ.ഇയിൽ ഓണസദ്യയ്ക്ക് വൻ തിരക്ക്; വിഭവങ്ങൾ 30 വരെ, ഇത്തവണ സദ്യക്ക് വില കൂടും


ദുബായ്: ഓണാഘോഷം പടിവാതിൽക്കൽ എത്തിനിൽക്കെ യു.എ.ഇ.യിലെ റെസ്റ്റോറന്റുകളിൽ ഓണസദ്യയ്ക്കായുള്ള മുൻകൂർ ബുക്കിങ് പുരോഗമിക്കുന്നു. ഇത്തവണ 26 മുതൽ 30 വരെ വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള വിപുലമായ സദ്യയാണ് പ്രവാസി മലയാളികൾക്കായി ഹോട്ടലുകൾ ഒരുക്കുന്നത്.

അതേസമയം, നിത്യോപയോഗ സാധനങ്ങളുടെയും പച്ചക്കറികളുടെയും ഇറക്കുമതിച്ചെലവ് വർദ്ധിച്ചതിനാൽ കഴിഞ്ഞ വർഷത്തെക്കാൾ സദ്യയ്ക്ക് വില വർദ്ധിക്കാനാണ് സാധ്യത. ജോലിത്തിരക്കുകൾ കാരണം വീടുകളിൽ സദ്യയൊരുക്കാൻ പ്രയാസപ്പെടുന്ന പ്രവാസികളിൽ ഭൂരിഭാഗവും റെസ്റ്റോറന്റുകളെയാണ് സദ്യയ്ക്കായി ആശ്രയിക്കുന്നത്. പാർസൽ സദ്യകൾക്കും വൻ ഡിമാൻഡാണ് അനുഭവപ്പെടുന്നത്.


വളരെ പുതിയ വളരെ പഴയ