ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം നടന്നു. സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായിട്ടുണ്ട്. നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോൾഫിൻ എന്ന കപ്പലിന് നേരെയാണ് ഡ്രോൺ ആക്രമണം ഉണ്ടായത്. കപ്പലിൽ ആകെ 11 ഇന്ത്യൻ ജീവനക്കാരായുണ്ടായിരുന്നതിൽ ഒൻപത് പേരെ രക്ഷപ്പെടുത്തി.
ആക്രമണ വിവരം ഇന്ത്യൻ തുറമുഖ ഷിപ്പിങ് വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ സ്ഥിരീകരിച്ചു. സംഭവത്തിൽ അന്വേഷണം തുടരുന്നതായി ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. പശ്ചിമേഷ്യയിൽ സാഹചര്യം സങ്കീർണമാകുന്നതിനിടെയാണ് ഈ പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്.
