റിയാദ്: സൗദി അറേബ്യയിൽ റൺവേയിൽ നിർത്തിയിട്ടിരുന്ന വിമാനത്തിന് നേരെ ആക്രമണം. അപകടത്തിൽ വിമാനത്തിന്റെ പൈലറ്റ് ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. വിമാനം പുറപ്പെടാൻ തയ്യാറെടുക്കുന്നതിനിടെയാണ് നടുക്കുന്ന സംഭവം നടന്നത്.
ആക്രമണത്തിൽ വിമാനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചതായും പ്രദേശത്ത് സുരക്ഷാ സേന പരിശോധന ശക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അധികൃതർ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
