സൗദി അറേബ്യയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർ മരണപ്പെട്ടു. കോട്ടയം അയർക്കുന്നം സ്വദേശി ജെയ്സിമോൾ മാത്യു (36), കോട്ടയം കുരുമുള്ളൂർ ആനച്ചേരി അഞ്ചക്കുന്നേൽ ജോബിന ജോണി (26) എന്നിവരാണ് മരിച്ച മലയാളികൾ. തമിഴ്നാട് സ്വദേശികളായ നഴ്‌സുമാർ വിജയലക്ഷ്മി, ഹെപ്‌സിബ, വാഹനം ഓടിച്ചിരുന്ന സൗദി പൗരൻ എന്നിവരാണ് അപകടത്തിൽപ്പെട്ട മറ്റു നാലുപേർ.
തായിഫ് - റാനിയ റോഡിലായിരുന്നു അപകടം സംഭവിച്ചത്. സൗദിയിലെ സർക്കാർ ഡിസ്‌പെൻസറിയിൽ നഴ്‌സുമാരായി ജോലി ചെയ്തുവരികയായിരുന്ന ഇവർ അവധി ദിനമായതിനാൽ റാനിയയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടത്തിൽപെട്ടത്.
