മയക്കുമരുന്ന് കടത്ത് കേസ്: സൗദിയിൽ മാഹി സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി

 


ദമ്മാം: വൻതോതിൽ മയക്കുമരുന്ന് കടത്തിയ കേസിൽ സൗദി അറേബ്യയിലെ ദമ്മാമിൽ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി. തലശ്ശേരി മാഹി പെരിങ്ങാട് സ്വദേശി അബൂട്ടി വെള്ളിലി (41) ആണ് ശിക്ഷിക്കപ്പെട്ടത്. സൗദി ആഭ്യന്തര മന്ത്രാലയമാണ് വധശിക്ഷ നടപ്പാക്കിയ വിവരം ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്.

2023-ൽ ഒമാനിൽനിന്ന് അതിർത്തി റോഡ് മാർഗ്ഗം സൗദി അറേബ്യയിലേക്ക് മാരക ലഹരിവസ്തുക്കൾ കടത്താൻ ശ്രമിക്കവേയാണ് ഇയാൾ പിടിയിലാകുന്നത്. ഇയാൾ സഞ്ചരിച്ചിരുന്ന വാഹനത്തിൽ രഹസ്യമായി ഒളിപ്പിച്ച നിലയിൽ 43 കിലോഗ്രാം നിരോധിത ലഹരിവസ്തുക്കൾ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുക്കുകയായിരുന്നു.

തുടർന്ന് നടന്ന വിചാരണയിൽ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു. ഈ വിധി പിന്നീട് അപ്പീൽ കോടതിയും സൗദി സുപ്രീംകോടതിയും ശരിവെക്കുകയായിരുന്നു. തുടർന്ന് ശിക്ഷ നടപ്പാക്കാനുള്ള രാജവിജ്ഞാപനം പുറപ്പെടുവിച്ചതോടെയാണ് ദമ്മാമിൽ വെച്ച് വധശിക്ഷ നടപ്പാക്കിയത്.




വളരെ പുതിയ വളരെ പഴയ