സുരക്ഷാ ആശങ്ക: റിയാദിലെ സ്കൂളുകളിൽ ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റി


റിയാദ്: റിയാദിലെ സ്കൂളുകളിൽ ഒരാഴ്ചത്തേക്ക് ക്ലാസുകൾ ഓൺലൈൻ പഠനരീതിയിലേക്ക് (റിമോട്ട് ലേണിംഗ്) മാറ്റിയതായി അറിയിപ്പ്. ഇത് സംബന്ധിച്ച് ഞായറാഴ്ച രക്ഷിതാക്കൾക്ക് ഇമെയിൽ സന്ദേശങ്ങൾ ലഭിച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു.

ഈ ആഴ്ച മുഴുവൻ സ്കൂളുകൾ അടച്ചിടാൻ സൗദി അധികൃതർ നിർദ്ദേശിച്ചതായി ചില രക്ഷിതാക്കൾ വ്യക്തമാക്കി. എന്നാൽ ഈ തീരുമാനത്തിന് പിന്നിലെ കൃത്യമായ കാരണം സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

അതേസമയം, മേഖലയിൽ വർധിച്ചുവരുന്ന സംഘർഷങ്ങളുടെയും ആക്രമണ ഭീഷണികളുടെയും പശ്ചാത്തലത്തിൽ മുൻകരുതൽ എന്ന നിലയിലാണ് ഈ നടപടിയെന്നാണ് സൂചന. സൗദി അറേബ്യയെ ലക്ഷ്യമാക്കി വന്ന ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ പ്രതിരോധിച്ചതായി സഖ്യസേന അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് സ്കൂളുകൾ ഓൺലൈൻ രീതിയിലേക്ക് മാറ്റാനുള്ള തീരുമാനം പുറത്തുവന്നിട്ടുള്ളത്.



വളരെ പുതിയ വളരെ പഴയ