ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ജനാസ നമസ്കാരം ഇന്ന് സബീൽ ഗ്രാൻഡ് മസ്ജിദിൽ നടക്കും


ദുബായ്: അന്തരിച്ച ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ജനാസ നമസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിന് ദുബായ് സബീൽ ഗ്രാൻഡ് മസ്ജിദിൽ നടക്കും. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സഹോദരനായ ശൈഖ് അഹമ്മദ് (76) തിങ്കളാഴ്ച രാവിലെയാണ് അന്തരിച്ചത്.

വിയോഗത്തെ തുടർന്ന് ദുബായ് മീഡിയ ഓഫീസ് അനുശോചന ചടങ്ങുകളുടെ വിവരങ്ങൾ പുറത്തുവിട്ടു. ചൊവ്വാഴ്ച വൈകീട്ട് നാല് മണി മുതൽ മഗ്രിബ് നമസ്കാരം വരെ സബീൽ മജ്‌ലിസിൽ അനുശോചന ചടങ്ങുകൾ നടക്കും. ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ 10 മുതൽ ളുഹർ നമസ്കാരം വരെയും അസർ നമസ്കാരം മുതൽ മഗ്രിബ് നമസ്കാരം വരെയുമായിരിക്കും അനുശോചനം സ്വീകരിക്കുക.

1950 ജൂലൈ 12-ന് ജനിച്ച ശൈഖ് അഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് ദുബായിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ദുഃഖാചരണ കാലയളവിൽ ദുബായിലെ ദേശീയ പതാകകൾ പകുതി താഴ്ത്തിക്കെട്ടും.



വളരെ പുതിയ വളരെ പഴയ