മക്ക: സൗദി അറേബ്യയിലെ മക്കയെ ലക്ഷ്യമാക്കി എത്തിയ ഹൂതി വിമതരുടെ ഡ്രോൺ സൗദി വ്യോമസേന വെടിവെച്ചിട്ടു. വ്യോമാക്രമണ ഭീഷണി പൂർണ്ണമായും ഒഴിഞ്ഞതായും വിശുദ്ധ ഹറം പള്ളിയിൽ പ്രാർത്ഥനകൾ തടസ്സമില്ലാതെ തുടരുന്നുണ്ടെന്നും സൗദി സിവിൽ ഡിഫൻസ് അറിയിച്ചു.
ആക്രമണ ശ്രമത്തെ തുടർന്ന് മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ഗതാഗതം താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് മക്കയിൽ വ്യോമാക്രമണ ഭീഷണിയെക്കുറിച്ചുള്ള ജാഗ്രതാ നിർദ്ദേശം നൽകുന്നത്.
എന്നാൽ നിലവിൽ മക്കയിൽ സുരക്ഷാ ഭീഷണികൾ ഒന്നുമില്ലെന്ന് സ്ഥിരീകരിച്ച അധികൃതർ, ഡിഫൻസ് മന്ത്രാലയം നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഔദ്യോഗിക എക്സ് (X) ഹാൻഡ്‌ലിലൂടെ അറിയിച്ചു.
