മലയാളി ദമ്പതികളുടെ മകൾ അപൂർവ്വരോഗം ബാധിച്ചു മരിച്ചു; സങ്കടക്കടലിൽ പ്രവാസലോകം

 


ദുബായ്: അവധിക്കാലം ആഘോഷിക്കാൻ ദുബായിലെത്തിയ ഏഴു വയസ്സുകാരിയായ മലയാളി പെൺകുട്ടി അത്യപൂർവ്വ രോഗം ബാധിച്ചു മരിച്ചു. ദുബായിൽ സെയിൽസ് പ്രൊഫഷണലായ അജിത്ത് കെ.പി.യുടെയും മീരയുടെയും ഏക മകൾ അമേയ അജിത് ആണ് മരണപ്പെട്ടത്.

ദശലക്ഷത്തിൽ ഒരാളെ മാത്രം ബാധിക്കുന്ന അത്യപൂർവ്വമായ നാഡീസംബന്ധമായ രോഗമായ 'FIRES' (Febrile Infection-Related Epilepsy Syndrome) ആണ് അമേയയെ ബാധിച്ചതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. അപസ്മാര ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി, 45 ദിവസത്തെ തീവ്രപരിചരണത്തിനും ചികിത്സയ്ക്കുമൊടുവിൽ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യ ശ്വാസം വലിച്ചത്. തുടർന്ന് സംസ്‌കാര ചടങ്ങുകൾ കേരളത്തിലെ സ്വന്തം നാട്ടിൽ വെച്ച് നടത്തി.

പ്രശസ്ത നടി ഷംന കാസിമിന്റെ ദുബായിലെ ഡാൻസ് സ്റ്റുഡിയോയിലെ വിദ്യാർത്ഥിനി കൂടിയായിരുന്നു അമേയ. വാഗ്ദാനമായ ഈ കൊച്ചുമിടുക്കിയുടെ അപ്രതീക്ഷിത വിയോഗത്തിൽ നടി ഷംന കാസിം സോഷ്യൽ മീഡിയയിലൂടെ ഹൃദയഭേദകമായ അനുശോചന കുറിപ്പ് പങ്കുവെച്ചു.

 

വളരെ പുതിയ വളരെ പഴയ