ദോഹ: ഖത്തർ എയർവെയ്സ് വിമാനത്തിനുള്ളിൽ ജീവനക്കാർക്ക് നേരെ അക്രമം നടത്തുകയും വിമാനത്തിന് ഭീഷണി ഉയർത്തുകയും ചെയ്ത രണ്ട് യാത്രക്കാരെ അധികൃതർ കസ്റ്റഡിയിലെടുത്തു. യാത്രയ്ക്കിടെ വിമാനത്തിനുള്ളിൽ വെച്ച് കടുത്ത പ്രകോപനം സൃഷ്ടിച്ചതിനെ തുടർന്ന് ജീവനക്കാരും സഹയാത്രക്കാരും ചേർന്ന് ഇരുവരെയും സീറ്റിൽ ബന്ധിക്കുകയായിരുന്നു.
വിമാനം ലാൻഡ് ചെയ്തയുടൻ സുരക്ഷാ ഉദ്യോഗസ്ഥർ വിമാനത്തിനുള്ളിൽ പ്രവേശിച്ച് പ്രതികളെ അറസ്റ്റ് ചെയ്തു. ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ വിമാനക്കമ്പനി പ്രതികൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യത്തിൽ വിമാന ജീവനക്കാർ നടത്തിയ സമയോചിതമായ ഇടപെടൽ കൂടുതൽ അപകടങ്ങൾ ഒഴിവാക്കാൻ സഹായിച്ചു.
