പാനൂർ സ്വദേശിയായ യുവാവ് ദുബായിൽ നിര്യാതനായി


ദുബായ്: പാനൂർ പാലത്തായി സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു. പാലത്തായി ചെറിയ പറമ്പത്ത് അബ്ദുൽ മാജിദ് (26) ആണ് പ്രവാസലോകത്ത് നിര്യാതനായത്.

അഷ്റഫ് - ഖൈറുന്നിസ ദമ്പതികളുടെ മകനാണ്.

സഹോദരങ്ങൾ: അബ്ദുൽ വാഹിദ് (ദുബായ്), ഫിദ ഫാത്തിമ (വിദ്യാർത്ഥിനി). നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നതായി ബന്ധുക്കൾ അറിയിച്ചു.



വളരെ പുതിയ വളരെ പഴയ