ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ സ്വദേശിനിയായ ദേവികയുടെ (22) മൃതദേഹം ജപ്പാനിൽ തന്നെ സംസ്‌കരിക്കും. ജപ്പാനിലെ ഗിഫുവിൽ വെച്ചുണ്ടായ അപകടത്തിൽ മൃതദേഹം ചിന്നിച്ചിതറിയ നിലയിലായതിനാലാണ് നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് പകരം അവിടെത്തന്നെ സംസ്‌കാരം നടത്താൻ തീരുമാനിച്ചത്. ഇരിക്കൂർ പടിയൂർ തെക്കൻവീട്ടിൽ പ്രകാശന്റെയും ബീനയുടെയും മകളായ ദേവികയെ ജോലിസ്ഥലത്തുനിന്ന് കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്.
ആറുമാസം മുൻപ് നഴ്സിംഗ് അസിസ്റ്റന്റായി ജോലിയിൽ പ്രവേശിച്ച ദേവികയെ കാണാതായപ്പോൾ ബന്ധുക്കൾ മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് പ്രാദേശിക ഭരണകൂടവും ഇന്ത്യൻ എംബസിയും പ്രവാസി സംഘടനകളും നടത്തിയ ഇടപെടലുകൾക്കൊടുവിലാണ് അപകടവിവരം സ്ഥിരീകരിച്ചതും തുടർന്നുള്ള നടപടികളിലേക്ക് കടന്നതും.
