ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ച് അമേരിക്ക; മുഴുവൻ കപ്പലുകളും തകർക്കുമെന്ന് ഭീഷണി


വാഷിങ്ടൺ/ടെഹ്റാൻ: ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചതായി അമേരിക്ക. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) എണ്ണക്കപ്പലുകളായ എം/ടി ഡൗണി, എം/ടി സ്റ്റാർക് 1 എന്നിവയ്ക്ക് നേരേയും ചരക്കില്ലാതിരുന്ന മറ്റൊരു കപ്പലിന് നേരേയുമാണ് ആക്രമണം നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. യുഎസിന്റെ രണ്ട് യുദ്ധക്കപ്പലുകൾക്ക് നേരേ ഐആർജിസി നടത്തിയ മിസൈലാക്രമണത്തിന് തിരിച്ചടിയായാണ് ഈ നടപടിയെന്നും ആക്രമണത്തിൽ യുഎസ് സൈനികർക്കാർക്കും പരിക്കേറ്റിട്ടില്ലെന്നും സെൻട്രൽ കമാൻഡ് വ്യക്തമാക്കി.

ഖാർഗ് ദ്വീപിന് സമീപത്തുവെച്ച് എം/ടി ഡൗണി കപ്പലിന് നേരേയും ജാസ്കിന് സമീപത്തുവെച്ച് എം/ടി സ്റ്റാർക് 1 കപ്പലിന് നേരേയുമാണ് ആക്രമണമുണ്ടായത്. ചരക്കുകളില്ലാതിരുന്ന മൂന്നാമത്തെ കപ്പൽ ഒമാൻ ഉൾക്കടലിൽവെച്ചാണ് ആക്രമിക്കപ്പെട്ടത്.

അതിനിടെ, സ്വയം പ്രതിരോധിക്കാൻ യുഎസ് സൈന്യം മടിക്കില്ലെന്നും വേണമെങ്കിൽ ഇറാന്റെ എണ്ണക്കപ്പൽ വ്യൂഹം മുഴുവൻ തകർക്കുമെന്നും യുഎസ് സെൻട്രൽ കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പർ മുന്നറിയിപ്പ് നൽകി. തങ്ങളുടെ രണ്ട് കപ്പലുകൾക്ക് നേരേ വെടിയുതിർത്താൽ മൂന്ന് കപ്പലുകൾ തകർത്ത് വലിയ സാമ്പത്തിക പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് ഐആർജിസിക്കുള്ള സന്ദേശമെന്നും അദ്ദേഹം വ്യക്തമാക്കി.

 

വളരെ പുതിയ വളരെ പഴയ