അമേരിക്കയിലെ മലയാളി അധ്യാപികമാരുടെ കൊലപാതകം: ദുരൂഹത തുടരുന്നു; മൂന്നിലവ് സ്വദേശിനി അറസ്റ്റിൽ

 


ന്യൂയോർക്ക്: അമേരിക്കയിലെ കാലിഫോർണിയയിൽ രണ്ട് മലയാളി അധ്യാപികമാർ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹതയേറുന്നു. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം മൂന്നിലവ് സ്വദേശി അനിലയെ മിൽപീറ്റസ് പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണ്. പ്രതി കുറ്റം സമ്മതിച്ചതായാണ് പ്രാഥമിക വിവരങ്ങൾ.

കോട്ടയം കുറിച്ചി പത്തറ വീട്ടിൽ ജേക്കബിന്റെ (മിഥുൻ) ഭാര്യ തിരുവനന്തപുരം സ്വദേശി ആൻമേരി മാത്യു (40), തൃശൂർ മുടിക്കോട് തെക്കൂട്ട് ഹരിദാസ്-സുഷമ ദമ്പതികളുടെ മകൾ അഞ്ജന വിജീഷ് (35) എന്നിവരാണ് കൊല്ലപ്പെട്ടത്. ആൻമേരിയെ വീട്ടിലെത്തി കുത്തിക്കൊലപ്പെടുത്തുകയും, അഞ്ജനയെ ഫ്ലാറ്റിൽ നിന്ന് വിളിച്ചിറക്കി വാഹനമിടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പ്രമുഖ സ്വകാര്യ കമ്പനി ജീവനക്കാരിയായ അനിലയ്ക്ക് അടുത്തിടെ ജോലി നഷ്ടപ്പെട്ടിരുന്നു. എന്നാൽ കൊല്ലപ്പെട്ട സുഹൃത്തുക്കളുടെ ജോലി സ്ഥിരപ്പെടുകയും ചെയ്തതിലുള്ള നിരാശയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ സംശയം.

കൊല്ലപ്പെട്ട രണ്ടുപേരുടെയും കുടുംബങ്ങളുമായി പ്രതി അടുത്ത ബന്ധം പുലർത്തിയിരുന്നു. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ബന്ധുക്കൾ അറിയിച്ചു.


വളരെ പുതിയ വളരെ പഴയ