വ്യാജ രേഖകൾ വഴി പ്രവേശനം നേടി: കാനഡയിൽ ഇന്ത്യക്കാർ ഉൾപ്പെടെ 1,500 വിദ്യാർത്ഥികൾക്ക് നാടുകടത്തൽ ഭീഷണി


ഓട്ടവ: വ്യാജ പ്രവേശന കത്തുകൾ (Offer Letters) സമർപ്പിച്ച് വിസയും കോളേജ് പ്രവേശനവും നേടിയ സംഭവത്തിൽ ഇന്ത്യക്കാർ ഉൾപ്പെടെ 1,500 ഓളം വിദേശ വിദ്യാർത്ഥികൾ കാനഡയിൽ നാടുകടത്തൽ ഭീഷണി നേരിടുന്നു. കനേഡിയൻ ബോർഡർ സർവീസസ് ഏജൻസി (CBSA) നടത്തിയ വിശദമായ അന്വേഷണത്തിലാണ് വിസ തട്ടിപ്പ് പുറത്തുവന്നത്.

വിദ്യാർത്ഥികൾ സമർപ്പിച്ച കോളേജ് അഡ്മിഷൻ രേഖകൾ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇവർക്ക് നാടുകടത്തൽ നോട്ടീസ് അയച്ചു തുടങ്ങി. തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളാണ്, പ്രത്യേകിച്ച് ഏജന്റുമാരുടെ വ്യാജ വാഗ്ദാനങ്ങളിൽ അകപ്പെട്ടവർ. വ്യാജ രേഖ ചമച്ചതാണെന്ന് തങ്ങൾക്കറിയില്ലായിരുന്നുവെന്നും ഏജന്റുമാർ വഞ്ചിച്ചതാണെന്നുമാണ് വിദ്യാർത്ഥികളുടെ വാദം.

വിഷയത്തിൽ വിദേശകാര്യ മന്ത്രാലയവും കനേഡിയൻ അധികൃതരും തമ്മിൽ ആശയവിനിമയം നടത്തുന്നുണ്ടെങ്കിലും, വ്യാജരേഖ കേസുകളിൽ കർശന നിലപാടിലാണ് കാനഡ മുന്നോട്ട് പോകുന്നത്. ഇതോടെ വലിയ തുക മുടക്കി ഉപരിപഠനത്തിനെത്തിയ നൂറുകണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.



വളരെ പുതിയ വളരെ പഴയ