ദോഹ: ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്ന കണ്ണൂർ കൂത്തുപറമ്പ് പാറാൽ മാടത്താടി സ്വദേശി സി.കെ. അബൂബക്കർ നാട്ടിൽ നിര്യാതനായി. ഖത്തർ അൽ അതിയ കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു. നിരവധി പേർക്ക് ഖത്തറിൽ തൊഴിലവസരങ്ങൾ ഒരുക്കുന്നതിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായി പങ്കാളിയായിരുന്നു.
കൂത്തുപറമ്പ് പാറാൽ മഹല്ല് ജനറൽ സെക്രട്ടറി, അഹ്‌ലുസ്സുന്ന സ്ഥാപന സംഘടനകളുടെ അഭ്യുദയകാംക്ഷി, മഖ്ദൂമിയ്യ മുൻ എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കണ്ടോത്ത് റസിയ (ചൊക്ലി, പാറാൽ) ആണ് ഭാര്യ. മക്കൾ: ആലിയ, അഫീന, അൻഷാ, അദീപ് (ഖത്തർ). ഖബറടക്കം ഉച്ചയ്ക്ക് ഒരു മണിയോടെ കൂത്തുപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു.
അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഇന്ന് ഇശാ നമസ്കാരത്തിന് ശേഷം ദോഹ ഓൾഡ് എയർപോർട്ടിന് സമീപമുള്ള ഫാമിലി ഫുഡ് സെന്ററിന് പിറകുവശത്തെ പള്ളിയിൽ മയ്യിത്ത് നമസ്കാരം നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
