ദുബായ്: ടൂറിസം രംഗത്തെ പ്രമുഖ ആഗോള മേളയായ അറേബ്യൻ ട്രാവൽ മാർക്കറ്റിന് (എ.ടി.എം) ദുബായിൽ തുടക്കമായി. ഗൾഫ് മേഖലയിലെ സംഘർഷ പശ്ചാത്തലത്തിൽ ഇത്തവണ ഇന്ത്യാ ടൂറിസം മേളയിൽ നിന്ന് വിട്ടുനിൽക്കുകയാണ്. എന്നാൽ, ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട 'കേരളം' എന്ന പുതിയ പേരുമായി സംസ്ഥാന ടൂറിസം വകുപ്പ് മേളയിൽ സജീവ സാന്നിധ്യമായി പങ്കടുക്കുന്നുണ്ട്.
അടുത്തയാഴ്ച നടക്കാനിരിക്കുന്ന കേരള ട്രാവൽ മാർട്ട് മേളയിലേക്ക് യു.എ.ഇയിൽ നിന്നുള്ള പ്രമുഖ സംരംഭകരെയും പ്രതിനിധികളെയും ആകർഷിക്കുക കൂടിയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം. നൂറ്റമ്പതിലധികം രാജ്യങ്ങളിൽ നിന്നായി രണ്ടായിരത്തിലധികം പ്രദർശകരാണ് ഇത്തവണത്തെ അറേബ്യൻ ട്രാവൽ മാർക്കറ്റിൽ പങ്കെടുക്കുന്നത്.
വിവിധ രാജ്യങ്ങളുടെ ടൂറിസം അതോറിറ്റികളും മുൻനിര വിമാനക്കമ്പനികളും തങ്ങളുടെ പുതിയ പദ്ധതികളും സേവനങ്ങളും മേളയിൽ പ്രഖ്യാപിക്കും. മേളയിലെ കർണാടക പവലിയൻ സംസ്ഥാന ടൂറിസം മന്ത്രി കെ. ജെ. ജോർജ് ഉദ്ഘാടനം ചെയ്തു. പ്രമുഖ അന്താരാഷ്ട്ര ടൂറിസം ഗ്രൂപ്പുകളും സംരംഭകരും മേളയുടെ ഭാഗമാകുന്നുണ്ട്.
