ദോഹ റിയാദ് വിമാന സർവീസുകൾ ഖത്തർ എയർവേയ്‌സ് റദ്ദാക്കി; സൗദി വ്യോമാതിർത്തിയിൽ മുന്നറിയിപ്പുമായി ഇഎഎസ്എ


ദോഹ: ഒക്ടോബർ 9, 10 തീയതികളിൽ ദോഹയിൽ നിന്നും റിയാദിലേക്കും തിരിച്ചുമുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കിയതായി ഖത്തർ എയർവേയ്‌സ് അറിയിച്ചു. ഒക്ടോബർ 9 വെള്ളിയാഴ്ചയും 10 ശനിയാഴ്ചയും നിശ്ചയിച്ചിരുന്ന സർവീസുകളാണ് റദ്ദാക്കിയതെന്ന് കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി.

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നതെന്നും വിമാന സർവീസുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയാൻ ഖത്തർ എയർവേയ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റോ മൊബൈൽ ആപ്പോ സന്ദർശിക്കണമെന്നും കമ്പനി അറിയിച്ചു.

അതേസമയം, റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതികൾ നടത്തിയ ആക്രമണത്തെത്തുടർന്ന് സൗദി അറേബ്യയുടെ വ്യോമാതിർത്തി ഉൾപ്പെടുന്ന കൂടുതൽ മേഖലകളിൽ വിമാന സർവീസുകൾ നടത്തുന്നതിനെതിരെ യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി (EASA) മുന്നറിയിപ്പ് നൽകി. സെപ്റ്റംബർ 30-ന് പുറത്തിറക്കിയ സംഘർഷ മേഖല സംബന്ധിച്ച അറിയിപ്പിൽ വരുത്തിയ ഭേദഗതിയിലാണ് ഇഎഎസ്എ ഇക്കാര്യം വ്യക്തമാക്കിയത്. റിയാദ് ഉൾപ്പെടെ സൗദി അറേബ്യയുടെ ഉൾപ്രദേശങ്ങളിലെ ലക്ഷ്യസ്ഥാനങ്ങൾ ആക്രമിക്കാനുള്ള ഹൂതികളുടെ ശേഷിയും ഉദ്ദേശ്യവും സമീപകാല സംഭവങ്ങൾ തെളിയിക്കുന്നതായി ഏവിയേഷൻ സുരക്ഷാ അധികൃതർ ചൂണ്ടിക്കാട്ടി.

വളരെ പുതിയ വളരെ പഴയ