ജിഐഎസെൻ ജർമനിയിൽ അപ്പാർട്ട്മെന്റിനുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികൾ മരിച്ചു. മരിച്ചവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നതായാണ് പ്രാഥമിക വിവരങ്ങൾ ലഭിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അപ്പാർട്ട്മെന്റിലെ അയൽവാസിയായ ജർമൻ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു.തീപിടിത്തത്തിന് പിന്നിൽ മനഃപൂർവ്വമുള്ള അക്രമമാണെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. താമസസ്ഥലത്തുണ്ടായ തീപിടിത്ത വിവരം അറിഞ്ഞ് അഗ്നിശമന സേന ഉടൻ തന്നെ സ്ഥലത്തെത്തി തീയണച്ചെങ്കിലും മൂന്ന് പേരുടെ ജീവൻ രക്ഷിക്കാനായില്ല. അക്രമത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രതിയെ ചോദ്യം ചെയ്തു വരികയാണ്.
