ആപ്പിൾ പേയും ഗൂഗിൾ പേയും ഉപയോഗിച്ച് പേയ്‌മെന്റ് നടത്താമെന്ന് ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം


ദോഹ: വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട ഫീസുകൾ ഒടുക്കുന്നതിനായി 'ആപ്പിൾ പേ' (Apple Pay), 'ഗൂഗിൾ പേ' (Google Pay) എന്നീ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾ ഉപയോഗിക്കാമെന്ന് ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം (MoCI) അറിയിച്ചു. ഉപയോക്താക്കൾക്ക് കൂടുതൽ എളുപ്പത്തിലും സുരക്ഷിതമായും വേഗത്തിലും സേവന നിരക്കുകൾ അടയ്ക്കാൻ ഇതിലൂടെ സാധിക്കും.

പേയ്‌മെന്റ് നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കുന്നതിനും ഡിജിറ്റൽ സേവനങ്ങളുടെ സൗകര്യവും ലഭ്യതയും മെച്ചപ്പെടുത്തുന്നതിനുമാണ് ഈ പുതിയ തീരുമാനം കൈക്കൊണ്ടതെന്ന് മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിന്റെ ഓൺലൈൻ പോർട്ടൽ വഴിയും മൊബൈൽ ആപ്ലിക്കേഷൻ വഴിയുമുള്ള സേവനങ്ങൾക്ക് ഈ ഡിജിറ്റൽ പേയ്‌മെന്റ് രീതികൾ പ്രയോജനപ്പെടുത്താം.



വളരെ പുതിയ വളരെ പഴയ