അടുത്ത വർഷം മുതൽ മലേഷ്യ സന്ദർശിക്കാൻ ഇന്ത്യക്കാർക്ക് വിസ നിർബന്ധം; ഫ്രീ വിസ പിൻവലിക്കുന്നു


ക്വാലാലമ്പൂർ: അടുത്ത വർഷം (2027) ജനുവരി ഒന്നു മുതൽ ഇന്ത്യൻ പൗരന്മാർക്ക് മലേഷ്യയിലേക്ക് അനുവദിച്ചിരുന്ന വിസ രഹിത പ്രവേശനം (ഫ്രീ വിസ) പിൻവലിക്കുമെന്ന് മലേഷ്യൻ ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ഇതോടെ മലേഷ്യ സന്ദർശിക്കുന്ന ഇന്ത്യക്കാർക്ക് ഇനി മുതൽ വിസ നിർബന്ധമാകും.

ഈ തീരുമാനത്തോടെ വിസയില്ലാതെ ഇന്ത്യൻ പാസ്പോർട്ടുമായി പ്രവേശിക്കാൻ കഴിയുന്ന രാജ്യങ്ങളുടെ എണ്ണം 57 ആയി കുറയും. യാത്രാ നടപടിക്രമങ്ങളിൽ വരുന്ന ഈ മാറ്റം മലേഷ്യയിലേക്ക് യാത്ര പദ്ധതിയിടുന്ന ഇന്ത്യൻ സഞ്ചാരികളെയും പ്രവാസികളെയും ബാധിക്കും.



വളരെ പുതിയ വളരെ പഴയ