മക്ക മേഖലയെ ലക്ഷ്യമിട്ടെത്തിയ രണ്ട് ഹൂതി ഡ്രോണുകൾ സഖ്യസേന തകർത്തു


റിയാദ്: വിശുദ്ധ നഗരം ഉൾപ്പെടുന്ന മക്ക മേഖലയെ ലക്ഷ്യമിട്ട് ഹൂതി വിമതർ വിക്ഷേപിച്ച രണ്ട് ഡ്രോണുകൾ തടഞ്ഞുനശിപ്പിച്ചതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചു. സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കിയാണ് എക്സ് പ്ലാറ്റ്‌ഫോമിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.

സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടുകളില്ല. വിഷയത്തിൽ ഹൂതികളുടെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ല. മക്ക മേഖലയെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നുവെന്ന ആരോപണങ്ങൾ നേരത്തെ ഹൂതികൾ നിഷേധിച്ചിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇറാൻ പിന്തുണയുള്ള ഹൂതികൾ സൗദി അറേബ്യയ്ക്ക് നേരെ ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് ആക്രമണങ്ങൾക്ക് ശ്രമിക്കുന്നുണ്ട്. സഖ്യസേനയുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഇവയെല്ലാം തുടർച്ചയായി തകർക്കുകയാണ്.

 

വളരെ പുതിയ വളരെ പഴയ