കുവൈത്തില്‍ കെട്ടിടത്തില്‍ നിന്നും വീണ് പ്രവാസിയായ കണ്ണൂര്‍ സ്വദേശി മരിച്ചു


കുവൈത്ത് സിറ്റി: കുവൈത്തില്‍ കെട്ടിടത്തില്‍ നിന്നും താഴേക്ക് വീണ് പ്രവാസി മലയാളി മരിച്ചു. മംഗഫിലുള്ള കെട്ടിടത്തില്‍ നിന്നും താഴേക്ക് വീണായിരുന്നു അപകടം.

കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശിയായ ജോസ് മാത്യു ആണ് മരിച്ചത്. 42 വയസ്സായിരുന്നു. ഇദ്ദേഹം കുടുംബത്തിനൊപ്പം കുവൈത്തിലായിരുന്നു താമസിച്ചിരുന്നത്. 

ഭാര്യ നഴ്സ് ആയി ജോലി ചെയ്യുന്നു. മൃതദേഹം മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ