ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ ഇറാൻ വ്യോമപാത അടച്ചതിനെ തുടർന്ന് എയർ ഇന്ത്യയുടെ 16 വിമാനങ്ങൾ തിരിച്ചുവിളിക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു. മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് പോയ എഐസി 129 എയർ ഇന്ത്യ വിമാനമാണ് ആദ്യം തിരിച്ചുവിളിച്ചത്. മൂന്നുമണിക്കൂറോളം ആകാശത്ത് തുടർന്ന ശേഷമാണ് വിമാനം തിരിച്ചിറക്കിയത്. സാങ്കേതിക തകരാറാണ് കാരണമെന്ന തരത്തിലുള്ള ആദ്യ റിപ്പോർട്ടുകൾ ആശങ്ക സൃഷ്ടിച്ചെങ്കിലും, ഇറാൻ വ്യോമപാത അടച്ചതിനെത്തുടർന്ന് യാത്രക്കാരുടെ സുരക്ഷയെ മുൻനിർത്തിയാണ് നടപടിയെന്ന് പിന്നീട് വ്യക്തമായി.
തിരിച്ചുവിടുന്ന വിമാനങ്ങൾ ഇവയാണ്
*ലണ്ടനിൽ നിന്ന് മുംബയിലേക്ക് പുറപ്പെട്ട AI130 വിമാനം വിയന്നയിലേക്ക് തിരിച്ചുവിട്ടു.
*ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട AI102 വിമാനം ഷാർജയിലേക്ക്
*ന്യൂയോർക്കിൽ നിന്ന് മുംബയിലേക്ക് പുറപ്പെട്ട AI116 വിമാനം ജിദ്ദയിലേക്ക്
*ലണ്ടനിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട AI2018 വിമാനം മുംബയിലേക്ക്
*വാൻകൂവറിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട AI188 വിമാനം ജിദ്ദയിലേക്ക്
*ഡൽഹിയിൽ നിന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട AI101 വിമാനം ഫ്രാങ്ക്ഫർട്ടിലേക്ക്
*ഷിക്കാഗോയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട AI126 ജിദ്ദയിലേക്ക്
*ലണ്ടനിൽനിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട AI132 ഷാർജയിലേക്ക്
*ലണ്ടനിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട *AI2016 വിയന്നയിലേക്ക്
*ടൊറന്റോയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട AI190 ഫ്രാങ്ക്ഫർട്ടിലേക്ക്
*ഡൽഹിയിൽ നിന്ന് ടൊറോന്റോയിലേക്ക് പുറപ്പെട്ട AI189 വിമാനം ഡൽഹിയിലേക്ക്
തിരിച്ചുവിളിച്ച വിമാനങ്ങൾ
മുംബയിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട AI129 വിമാനം മുംബയിലേക്ക് മടങ്ങുന്നു
മുംബയിൽ നിന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട AI119 വിമാനം മുംബയിലേക്ക്
ഡൽഹിയിൽ നിന്ന് വാഷിങ്ടണിലേക്ക് പുറപ്പെട്ട AI103 വിമാനം ഡൽഹിയിലേക്ക്
ന്യൂവാർക്കിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട AI106 വിമാനം ഡൽഹിയിലേക്ക്.