സഊദിയിലേക്ക് ഫാമിലി മൾട്ടി വിസിറ്റിംഗ് വിസ കൂടുതൽ ആളുകൾക്ക് സ്റ്റാമ്പ് ചെയ്ത് ലഭിച്ചു തുടങ്ങി

 


മുംബൈ: സഊദി മൾട്ടി ഫാമിലി വിസിറ്റിംഗ് വിസകൾ മുംബൈയിൽ നിന്ന് ഇഷ്യു ചെയ്‌തു തുടങ്ങി. കഴിഞ്ഞ പതിനാറ് മുതൽ വിസ സ്റ്റാമ്പിങ് ചെയ്യാനായി vfs വിസകൾ സ്വീകരിച്ചു തുടങ്ങിയിരുന്നെങ്കിലും കഴിഞ്ഞ വെള്ളിയാഴ്ച‌ മുതൽ സിംഗിൾ എൻട്രി വിസകൾ മാത്രമായിരുന്നു ലഭിച്ചിരുന്നത്. ഇതോടെ, സഊദിയിലേക്കുള്ള മൾട്ടി ഫാമിലി വിസകൾ ഇനി മുതൽ ഉണ്ടാകുയയില്ലെന്ന തരത്തിൽ പ്രചാരണവും നടന്നിരുന്നു.

ഇതിന്ടെയാണ് മുംബൈയിലെ സഊദി കോൺസുലേറ്റ് ജൂൺ 24 മുതൽ മൾട്ടി വിസകൾ ഇഷ്യു ചെയ്‌ത്‌ തുടങ്ങിയത്. ഇക്കാര്യം അന്ന് തന്നെ ഞങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, എന്ത് അടിസ്ഥാനത്തിൽ ആണ് കോൺസുലേറ്റ് മൾട്ടി വിസ നൽകുന്നതെന്ന് നിലവിൽ വ്യക്കമായിട്ടില്ല. ഇപ്പോൾ നിരവധി പേര് മൾട്ടി വിസ ലഭിച്ചതായി ചൂണ്ടിക്കാട്ടി.

നിലവിൽ വിസക്ക് അപേക്ഷിക്കുമ്പോൾ മോഫയിൽ മൾട്ടി തിരഞ്ഞെടുക്കാൻ ഓപ്ഷൻ ഇത് വരെ ലഭ്യമല്ല. വിസ ഇഷ്യു ചെയ്യുന്ന സമയത്ത് അതാത് രാജ്യങ്ങളിലെ എംബസി/കോൺസുലേറ്റ് ആയിരിക്കും വിസ കാലാവധി, മൾട്ടി അല്ലെങ്കിൽ സിംഗിൾ എൻട്രി എന്നിവ തീരുമാനിച്ച് അനുവദിക്കൂ എന്ന സന്ദേശമാണ് ഇപ്പഴും മോഫയിൽ ലഭിക്കുന്നത്. എന്നാൽ, നിലവിൽ എന്ത് മാനദണ്ഡം അടിസ്ഥാനമാക്കിയാണ് ഇപ്പോൾ മൾട്ടിയായി വിസ സ്റ്റാമ്പ് ചെയ്ത‌് നൽകുന്നതെന്ന് വ്യക്തമല്ല.

നിലവിൽ സഊദിയിൽ നിന്ന് മോഫയിൽ വിസക്ക് ആപ്ലിക്കേഷൻ കൊടുക്കുന്ന സമയത്ത് മൾട്ടി എൻട്രി / സിംഗിൾ എൻട്രി എന്നിങ്ങനെ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ലഭ്യമല്ലാത്തതിനാൽ ഏത് വിധത്തിലുള്ള വിസയാണ് ലഭിക്കുക എന്നത് സംബന്ധിച്ച് യാതൊരു വ്യക്തതയും വിസ അടിച്ചു ലഭിക്കുന്നത് വരെ ലഭ്യമാകില്ല. ഇത് കുടുംബങ്ങളെ കൊണ്ട് വരാൻ ഉദ്ദേശിക്കുന്നവർക്ക് വേണ്ട ഒരുക്കങ്ങൾ നടത്താൻ പ്രയാസം സൃഷ്‌ടിക്കുന്നുണ്ട്.

വിസ സ്റ്റാമ്പ് ചെയ്യാനായി vfs ൽ അപ്പോയിന്റ്നെൻ്റും ഇപ്പോൾ ലഭ്യമാണ്. അപ്പോയിന്റ്മെൻ്റ് ലഭ്യമല്ലെങ്കിലും നേരിട്ട് പോയി ഉയർന്ന തുക നൽകി ലോഞ്ച് സർവ്വീസ് എടുത്ത് പോയാൽ vfs വിസ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. എങ്കിലും ഏത് തരത്തിലുള്ള വിസയാണ് ലഭിക്കുക എന്നത് വ്യക്തമല്ലെന്നും നഷ്‌ടങ്ങൾക്ക് vfs ഉത്തരവാദി അല്ലെന്നുമുള്ള സത്യവാങ് മൂലം നൽകുകയും വേണം. നിലവിൽ കൊച്ചിയിലും കോഴിക്കോടും അപ്പോയിന്റ്മെന്റുകൾ ലഭ്യമാണ്

വളരെ പുതിയ വളരെ പഴയ