റിയാദ്: റിയാദ് മെട്രോ ഓറഞ്ച് ലൈനിൽ പുതിയ ഒരു സ്റ്റേഷൻ കൂടി പ്രവർത്തനം തുടങ്ങി. ഹസൻ ബിൻ തബിദ് സ്ട്രീറ്റ് സ്റ്റേഷനാണ് ഇന്ന് (വ്യാഴം)മുതൽ സജ്ജമായിരിക്കുന്നത്.
അൻ നസീം സ്റ്റേഷനും, ഖഷം അൽഅൻ സ്റ്റേഷനുമിടയിലാണ് ഇന്ന് തുറന്ന സ്റ്റേഷനുള്ളത്. റിയാദ് മെട്രോയിലെ മൂന്നാമത്തെ ഓറഞ്ച് ലൈൻ മദീന റോഡിൽ നിന്നും പ്രിൻസ് സാദ് ബിൻ അബ്‌ദുൽ റഹ്മാൻ അൽ അവാൽ റോഡ് വരെയുള്ള 40.7 കിലോമീറ്റർ ദൂരമാണ് സർവീസ് നടത്തുന്നത്