കാലാവധി തീർന്ന വിസിറ്റ് വിസകൾ ദീർഘിപ്പിക്കാൻ അപേക്ഷ നൽകേണ്ടത് സ്പോൺസർമാർ

 


ജിദ്ദ: സൗദിയിൽ കാലാവധി തീർന്ന വിസിറ്റ് വിസകൾ ദീർഘിപ്പിച്ച്, ഫൈനൽ എക്സിറ്റിൽ രാജ്യം വിടാൻ അവസരം നൽകുന്ന പദ്ധതി പ്രയോജനപ്പെടുത്താൻ അപേക്ഷ നൽകേണ്ടത് വിസിറ്റ് വിസക്ക് അപേക്ഷിച്ച സ്പോൺസർമാർ തന്നെയാണെന്ന് ജവാസാത്ത് ഡയറക്‌ടറേറ്റ് വ്യക്തമാക്കി.

സദാദ് ബാങ്കിംഗ് പെയ്മെൻ്റ് ചാനലുകൾ വഴി ഇതിന് ആവശ്യമായ ഫീസുകളും പിഴകളും അടക്കണം. ഇതിന് ശേഷം, സ്പോൺസറുടെ അബ്ശിറിലെ ഇൻഡിവിജ്വൽസിലെ തവാസുൽ സേവനം വഴിയാണ് വിസ ദീർഘിപ്പിക്കാൻ അപേക്ഷ സമർപ്പിക്കേണ്ടത്. ഒരു മാസം മാത്രമേ ഈ സംവിധാനം നിലവിലുണ്ടാകൂ. വിസിറ്റ് വിസാ കാലാവധി അവസാനിച്ച് സൗദിയിൽ തങ്ങുന്ന വിദേശികൾക്കും ഇവരെ വിസിറ്റ് വിസയിൽ സൗദിയിലേക്ക് കൊണ്ടുവന്നവർക്കും പുതിയ പദ്ധതി ഏറെ ആശ്വാസകരമാണ്.മുഹറം ഒന്നു മുതൽ (ജൂൺ 26) പ്രാബല്യത്തിൽ വന്ന ആനുകൂല്യം ഒരു മാസത്തേക്കാണ് ലഭ്യമാകുക.




വളരെ പുതിയ വളരെ പഴയ