റിയാദ്: വംശനാശഭീഷണി നേരിടുന്ന വന്യജീവിയെ വേട്ടയാടിയ ആറ് പേർ അറസ്റ്റിൽ. പരിസ്ഥിതി സുരക്ഷയ്ക്കായുള്ള പ്രത്യേക സേനയുടെ പർവത ഡിവിഷനിലെ പട്രോളിംഗ് സംഘങ്ങളാണ് പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ റോയൽ റിസർവ് ഡെവലപ്മെന്റ് അതോറിറ്റിയുമായി സഹകരിച്ച് പരിസ്ഥിതി സംവിധാനം നടപ്പിലാക്കുന്നതിൽ ആറ് പേരെ അറസ്റ്റ് ചെയ്‌തത്.
സഊദി പൗരന്മാരായ മുഹമ്മദ് നാസർ സമ്രാൻ അൽ അതാവി, സലീം ഔദ സാദ് അൽ അതാവി, സാദ് സയീദ് സാദ് അൽ അതാവി, സുലൈമാൻ ഔദ സാദ് അൽ അതാവി, മുഹമ്മദ് സയീദ് നാസർ അൽ അതാവി, സാലിം ഔദ സലിം അൽnഅതാവി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്