പലാവു പതാകയേന്തിയ എം.ടി. യീ ഷെങ് 6 എന്ന കപ്പലിലാണ് തീപിടിത്തമുണ്ടായത്.
ഇന്ത്യയിലെ കണ്ഡലയില്‍ നിന്ന് ഒമാനിലെ ഷിനാസിലേക്ക് ഇന്നലെ യാത്ര തിരിച്ച ചരക്കു കപ്പലിന് ഒമാന്‍ ഉള്‍ക്കടലില്‍ വെച്ച് തീപിടിച്ചു. കപ്പലിലെ ഇന്ത്യന്‍ വംശജരായ 14 ജീവനക്കാരെ ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തി.
പലാവു പതാകയേന്തിയ എം.ടി. യീ ഷെങ് 6 എന്ന കപ്പലിലാണ് തീപിടിത്തമുണ്ടായത്. തീ അണക്കാനുള്ള ശ്രമം നാവിക സേനയുടെ നേതൃത്വത്തില്‍ തുടരുകയാണ്.
ഒമാന്‍ ഉള്‍ക്കടലിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് കപ്പലിന്റെ എന്‍ജിന്‍ റൂമില്‍ വന്‍ തീപിടിത്തവും വൈദ്യുതി തകരാറും ഉണ്ടായത്.
ഇന്ത്യന്‍ നാവിക സേനക്ക് ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഒമാന്‍ ഉള്‍ക്കടലില്‍ വിന്യസിച്ചിരുന്ന ഐ.എന്‍.എസ് താബര്‍ തീപിടിച്ച കപ്പലിന്റെ സമീപത്തെത്തുകയായിരുന്നു.
നാവിക സേനയിലെ 13 നാവികരും ചരക്കു കപ്പലിലെ അഞ്ച് ജീവനക്കാരും ചേര്‍ന്ന് തീ അണക്കാനുള്ള ശ്രമത്തിലാണ്.