കൗമാരക്കാർക്കിടയിലെ ലഹരി ഉപയോഗം തിരിച്ചറിയുന്നതിനുള്ള നിർദ്ദേശങ്ങളുമായി ഷാർജ പോലീസ്


കൗമാരക്കാർക്കിടയിലെ ലഹരി ഉപയോഗം തിരിച്ചറിയുന്നതിനായി മുഴുവൻ രക്ഷിതാക്കളും ജാഗ്രത പുലർത്തണമെന്ന് ഷാർജ പോലീസ് നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസമാണ് ഷാർജ പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

മയക്കുമരുന്ന് ഉൾപ്പടെയുള്ള ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം സംബന്ധിച്ച് പ്രകടമാകുന്ന രഹസ്യമായ ലക്ഷണങ്ങൾ തിരിച്ചറിയാൻ രക്ഷിതാക്കളെ സഹായിക്കുന്നതിനുള്ള ഒരു വീഡിയോ ഇതിന്റെ ഭാഗമായി ഷാർജ പോലീസ് പുറത്തിറക്കിയിട്ടുണ്ട്.

ലഹരി ഉപയോഗത്തിന്റെ ഇത്തരം നിഗൂഢമായ ലക്ഷണങ്ങൾ തിരിച്ചറിയാൻ രക്ഷിതാക്കൾ ജാഗരൂകരായിരിക്കണമെന്ന് പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

യുവാക്കളിൽ ലഹരി പദാർത്ഥങ്ങളോടുള്ള ആസക്തി തടയുന്നതിനായി ഇവയുടെ ഉപയോഗം ആദ്യ ഘട്ടത്തിൽ തന്നെ കണ്ടെത്തുന്നതും, സാമൂഹികമായ ജാഗ്രതയും ഏറെ പ്രധാനമാണെന്ന് ഷാർജ പോലീസ് അധികൃതർ കൂട്ടിച്ചേർത്തു.

സഹായത്തിനായി രക്ഷിതാക്കൾക്ക് 8004654 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും ഷാർജ പോലീസ് അറിയിച്ചിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ