ഷാർജ: യുഎഇ ആസ്ഥാനമായുള്ള എയർ അറേബ്യ, കേരളം ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിലേക്ക് ആകർഷകമായ നിരക്കിൽ ടിക്കറ്റുകൾ പ്രഖ്യാപിച്ചു. 149 ദിർഹം (ഏകദേശം 3,480 രൂപ) മുതൽ ആരംഭിക്കുന്ന വൺ-വേ ടിക്കറ്റുകൾ പ്രവാസികൾക്ക് ആശ്വാസമാകും.
ജൂൺ 30) മുതൽ ജൂലൈ 6 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം. ജൂലൈ 14 മുതൽ സെപ്റ്റംബർ 30 വരെയുള്ള യാത്രകളിലാണ് ഈ നിരക്കുകൾ ലഭിക്കുക.
അബുദാബിയിൽ നിന്ന് കൊച്ചിയിലേയ്ക്ക്: ഒരു വൺ വേ ടിക്കറ്റിന് 315 ദിർഹം (ഏകദേശം 7360 രൂപ) മുതൽ ആരംഭിക്കുന്നു. അബുദാബിയിൽ നിന്ന് തിരുവനന്തപുരത്തേക്ക്: വൺ-വേ ടിക്കറ്റിന് 325 ദിർഹം (ഏകദേശം 7590 രൂപ) മുതൽ ആരംഭിക്കുന്നു.
ഈ ഓഫറുകൾക്ക് പുറമെ, ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്കും എയർ അറേബ്യ ആകർഷകമായ നിരക്കുകൾ
പ്രഖ്യാപിച്ചിട്ടുണ്ട്. അബുദാബിയിൽ നിന്ന് ചെന്നൈയിലേക്ക്: 275 ദിർഹം (ഏകദേശം 6420 രൂപ) മുതൽ. ഷാർജയിൽ നിന്ന് അഹമ്മദാബാദിലേക്ക്: 299 ദിർഹം (ഏകദേശം 6980 രൂപ) മുതൽ. ഷാർജയിൽ നിന്ന് ഡൽഹിയിലേക്ക്: 317 ദിർഹം (ഏകദേശം 7390 രൂപ) മുതൽ. ഷാർജയിൽ നിന്ന് മുംബൈയിലേക്ക്: 323 ദിർഹം (ഏകദേശം 7530 രൂപ) മുതൽ.
മറ്റ് പ്രധാന കേന്ദ്രങ്ങളിലേക്കുള്ള നിരക്കുകൾ ഷാർജയിൽ നിന്ന് ബഹ്റൈൻ, മസ്കത്ത് എന്നിവിടങ്ങളിലേക്ക് 149 ദിർഹം മുതൽ. ദമാം, റിയാദ്, കുവൈത്ത്, സലാല എന്നിവിടങ്ങളിലേക്ക് 199 ദിർഹം മുതൽ. അഭ, തബൂക്ക്, യാൻബു എന്നിവിടങ്ങളിലേക്ക് 298 ദിർഹം മുതൽ.
ദോഹയിലേക്ക് 399 ദിർഹം മുതൽ. ജിദ്ദ, മദീന എന്നിവിടങ്ങളിലേക്ക് 449 ദിർഹം മുതൽ. തായിഫിലേക്ക് 574 ദിർഹം മുതൽ. ഈ നിരക്കുകൾ മലയാളികൾക്ക് അവധിക്കാല യാത്രകൾക്കും മറ്റ് ആവശ്യങ്ങൾക്കും ഏറെ
പ്രയോജനകരമാകും. വേനലവധിക്ക് നാട്ടിലേക്ക് പോകാനും തിരിച്ചുവരാനും ആഗ്രഹിക്കുന്നവർക്ക് ഈ ഓഫറുകൾ ഉപയോഗപ്പെടുത്താം.