65 രാജ്യങ്ങളിൽ 100 കോടി ഭക്ഷണപ്പൊതികള്‍; 'വണ്‍ ബില്യണ്‍ മീല്‍സ്' ക്യാമ്പയിന്‍ വിജയകരം: ദുബായ് ഭരണാധികാരി

ദുബായ്: ദുബായ് ഭരണാധികാരി തുടക്കമിട്ട 'വണ്‍ ബില്യണ്‍ മീല്‍സ്' ക്യാമ്പയിന്‍ വിജയകരമായി പൂര്‍ത്തിയാക്കി. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം അറിയിച്ചത്.

50 രാജ്യങ്ങളിലെ പാവപ്പെട്ടവര്‍ക്കായി ഭക്ഷണം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ 2022 റമദാനിലാണ് ഈ ക്യാമ്പയിന്‍ തുടങ്ങിയത്. 

എന്നാൽ തുടക്കത്തിൽ തന്നെ ക്യാമ്പയിൻ വിജയം കണ്ടതോടെയാണ് കൂടുതൽ രാജ്യങ്ങളിലേക്ക് വിപുലപ്പെടുത്തുവാൻ തീരുമാനിച്ചത്. ഇതാണ് ഇപ്പോള്‍ 65 രാജ്യങ്ങളില്‍ വിജയകരമായി വ്യാപിപ്പിച്ചത്. 65 രാജ്യങ്ങളിലായി 100 കോടി ഭക്ഷണപ്പൊതികള്‍ ആണ് വിതരണം ചെയ്തത്.

വരും വര്‍ഷങ്ങളില്‍ 26 കോടി ഭക്ഷണപ്പൊതികള്‍ കൂടി അധികമായി വിതരണം ചെയ്യുമെന്ന് ശൈഖ് മുഹമ്മദ് അറിയിച്ചു. വരും വര്‍ഷങ്ങളിലും ആവശ്യക്കാര്‍ക്ക് ഭക്ഷണം എത്തിക്കുന്ന പദ്ധതി തുടരും. 

മുന്‍ വര്‍ഷങ്ങളില്‍ '10 മില്യൻ', '100 മില്യൻ മീല്‍സ്' പദ്ധതികള്‍ നടപ്പിലാക്കിയതിന്‍റെ തുടര്‍ച്ചയായാണ് 2022ല്‍ 1 ബില്യണ്‍ മീല്‍സ് ക്യാമ്പയിന്‍ ആരംഭിച്ചത്. ദാരിദ്ര്യം അനുഭവിക്കുന്ന സമൂഹങ്ങള്‍ക്ക് പോഷകാഹാരം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തുടങ്ങിയത്.

വളരെ പുതിയ വളരെ പഴയ