മലയാളി വിദ്യാർഥികള്‍ക്ക് കൂടുതല്‍ സുരക്ഷ: മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടലുമായി നോർക്ക


വിദേശ രാജ്യങ്ങളില്‍ കുടുങ്ങുന്ന മലയാളി വിദ്യാർഥികള്‍ക്ക് കൂടുതല്‍ സുരക്ഷയൊരുക്കാൻ നോർക്ക. 

വിദ്യാർഥികള്‍ക്ക് രജിസ്ട്രേഷനും അതിലൂടെ തിരിച്ചറിയല്‍ കാർഡ് ലഭ്യമാക്കാനും മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടല്‍ ഉടൻ തുടങ്ങും.

യുദ്ധം പോലുള്ള നിർണായക സമയങ്ങളില്‍ വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ പോർട്ടലിലെ വിവരങ്ങള്‍ സഹായമാകും.

പ്രവാസികള്‍ക്കെല്ലാം തിരിച്ചറിയല്‍ കാർഡ് നല്‍കി വിവര ശേഖരണം വ്യാപകമാക്കും. ഇതിനായി 'അറിയാം അംഗമാകാം' എന്ന പേരില്‍ ഒരു മാസത്തെ പ്രചാരണം തുടരുകയാണെന്ന് സിഇഒ അജിത് കോളശ്ശേരി പറഞ്ഞു.

• കുടിയേറ്റ പോർട്ടല്‍ തുടങ്ങും

• യുദ്ധം പോലുള്ള സാഹചര്യങ്ങളില്‍ ഉപയോഗിക്കാനാകും

സ്റ്റുഡന്റ്സ് ഐഡി കാർഡ്

• വിദേശത്ത് പഠിക്കുന്നവർക്ക്

• പ്രായം 18

• കാലാവധി മൂന്നു വർഷം

• അപകട മരണത്തിന് അഞ്ചു ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ

• സ്ഥിരമോ ഭാഗികമോ ആയ വൈകല്യങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വരെ

പ്രവാസി ഐഡി കാർഡ്

• വിദേശത്ത് ആറു മാസത്തില്‍ക്കൂടുതല്‍ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്നവർക്ക്.

• പ്രായം 18-70

• പ്രവാസി ക്ഷേമനിധി ബോർഡില്‍ അംഗത്വത്തിനും മെഡിക്കല്‍ കോഴ്സുകളിലെ എൻആർഐ സീറ്റ് പ്രവേശനത്തിന് സ്പോണ്‍സറുടെ തിരിച്ചറിയല്‍ രേഖകളില്‍ ഒന്നായും ഉപയോഗിക്കാം

• അപകട മരണത്തിന് അഞ്ചു ലക്ഷം രൂപയുടെയും ഭാഗികമോ സ്ഥിരമോ ആയ അംഗ വൈകല്യങ്ങള്‍ക്ക് രണ്ടു ലക്ഷത്തിന്റെ പരിരക്ഷ

 പ്രവാസി രക്ഷാ പോളിസി

• വിദേശത്തോ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലോ ആറു മാസത്തില്‍ കൂടുതല്‍ ജോലിയുള്ള/ താമസിക്കുന്നവർക്ക്

• പ്രായം 18 -60

• ഗുരുതര രോഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെയും അപകട മരണത്തിന് മൂന്നു ലക്ഷം വരെയും പരിരക്ഷ

വളരെ പുതിയ വളരെ പഴയ