ദോഹയിലെ ചൂട് കനക്കുന്നു: അടുക്കളയിലെ തീപിടുത്തം ഒഴിവാക്കാൻ ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

 


ദോഹ : ഖത്തർ ഉൾപ്പെടെയുള്ള മിക്ക ഗൾഫ് രാജ്യങ്ങളിലും ചൂട് കണക്കുകയാണ്.ഇത്തരം സാഹചര്യങ്ങളിൽ വീടുകളിൽ ഉൾപെടെ പല കാരണങ്ങളാലുള്ള തീപിടുത്തങ്ങൾ ഒഴിവാക്കാൻ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.വീടുകളിലെ അടുക്കളകളിൽ നിന്നുള്ള തീപിടുത്ത സാധ്യതകൾ ഒഴിവാക്കാനുള്ള മാർഗ നിർദേശങ്ങൾ പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോൾ ഖത്തർ ആഭ്യന്തര മന്ത്രാലയം. വീടുകളിൽ തീപിടുത്തമുണ്ടാകുന്നത് തടയാൻ അടുക്കളകളിൽ സ്വീകരിക്കേണ്ട മുൻകരുതൽ നിർദേശങ്ങളാണ് മന്ത്രാലയം എക്സ് അക്കൗണ്ടിലൂടെ നൽകിയിരിക്കുന്നത്. 

1- പാചകം ചെയ്യുമ്പോഴുള്ള ചൂട് നേരിട്ട് തട്ടുന്ന തരത്തിലും വൈദ്യുതി കണക്ഷനുകൾക്ക് സമീപവും ഗ്യാസ് സിലിണ്ടറുകൾ സ്ഥാപിക്കുന്നത് ഒഴിവാക്കുക.

2- പാചകം കഴിഞ്ഞാൽ ഗ്യാസ് സ്റ്റൗ സിലിണ്ടർ ഓഫ് ചെയ്യാൻ ശ്രദ്ധിക്കുക.

3- ഗ്യാസ് എക്സ്റ്റൻഷനുകളുടെ സുരക്ഷ ഉറപ്പാക്കുക.

4- ഓവൻ വെക്കുന്ന സ്ഥലം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക.

വളരെ പുതിയ വളരെ പഴയ