മസ്കറ്റില്‍ മനുഷ്യക്കടത്തിന് ശ്രമിച്ച മൂന്ന് ബംഗ്ലാദേശ് സ്വദേശികള്‍ അറസ്റ്റില്‍


മസ്‌കറ്റ് ഗവര്‍ണേറ്റിലെ മൗഷർ വിലായേത്തില്‍ മനുഷ്യക്കടത്ത്, സ്ത്രീകളെ വേശ്യവൃത്തിക്ക് നിർബന്ധിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി മൂന്ന് ബംഗ്ലാദേശ് സ്വദേശികളെ അറസ്റ്റ് ചെയ്തു.

ബംഗ്ലാദേശികളായ സ്ത്രീകളെയാണ് പ്രതികള്‍ പ്രധാനമായും മനുഷ്യക്കടത്തിന് വിധേയരാക്കാൻ ശ്രമിച്ചത്. പ്രതികള്‍ സ്ത്രീകളെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചതായും പൊലീസ് കണ്ടെത്തി.

റോയല്‍ ഒമാൻ പൊലീസ് അവരുടെ ഔദ്യോഗിക അറിയിപ്പിലൂടെയാണ് അറസ്റ്റിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

ഡയറക്ടർ ജനറല്‍ ഓഫ് എൻക്വയറീസ് ആൻഡ് ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻസ്, ബൗഷറിലെ സ്‌പെഷല്‍ ടാസ്‌ക് പൊലീസ് യൂണിറ്റുമായി സഹകരിച്ചാണ് പ്രതികളെ പിടികൂടിയത്.

‌ബംഗ്ലാദേശ്, തായ്ലാന്‍ഡ്, ലാവോസ് എന്നീ രാജ്യക്കാരായ ആറ് സ്ത്രീകള്‍ പ്രതികളുടെ സ്ഥലത്ത് താമസിക്കുന്നതായും ധാർമ്മികതക്കും പൊതു മര്യാദക്കും വിരുദ്ധമായ പ്രവൃത്തികളില്‍ ഏർപ്പെടുന്നതായും കണ്ടെത്തിയതായും അധികൃതര്‍ അറിയിച്ചു. 

അറസ്റ്റിലായവര്‍ക്കെതിരെ നിയമ നടപടികള്‍ പുരോഗമിക്കുകയാണെന്നും ആർ ഒ പി സ്ഥിരീകരിച്ചു.

വളരെ പുതിയ വളരെ പഴയ