ഇൻഷുറൻസ് ഗുണഭോക്താക്കള്‍ക്ക് ചികിത്സയ്ക്ക് ശേഷമുള്ള തുടർ പരിശോധന 14 ദിവസം വരെ സൗജന്യമായിരിക്കുമെന്ന് സൗദി ആരോഗ്യ ഇൻഷുറൻസ് കൗണ്‍സില്‍ വ്യക്തമാക്കി.
രാജ്യത്തെ സഹകരണ ആരോഗ്യ ഇൻഷുറൻസ് സംവിധാനം ഉറപ്പാക്കുന്ന അടിസ്ഥാന അവകാശങ്ങളുടെ ഭാഗമായാണിത്.
ആദ്യത്തെ പരിശോധന, ചികിത്സ എന്നിവയ്ക്ക് ശേഷമുള്ള ഫോളോ അപ് പരിശോധനയാണ് സൗജന്യമായി ലഭിക്കുക. ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ള എല്ലാവർക്കും തുടർച്ചയായി ആരോഗ്യ സംരക്ഷണവും ഗുണനിലവാരമുള്ള സേവനം നല്‍കുകയാണ് ലക്ഷ്യം.