സ്വിന്‍ഡണില്‍ താമസിക്കുന്ന മലയാളി കുടുംബത്തില്‍ മൂന്നു മാസത്തിനിടെ രണ്ടാമത്തെ മരണം. കോട്ടയം ജില്ലയില്‍ ഉഴവൂര്‍ പയസ് മൗണ്ട് സ്വദേശികളായ തോമസിന്റെയും സ്മിതയുടെയും മകന്‍ ഏഴുവയസുകാരനായ ഐഡനാണു യാത്രയായത്.
അപൂര്‍വ്വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ന്യൂറോളജിക്കല്‍ രോഗം ബാധിച്ചു ചികിത്സയിലായിരുന്നു.
ഇതേ അസുഖം ബാധിച്ചു ഐഡന്റെ മൂത്ത സഹോദരി ഐറിന്‍ നാല് മാസം മുമ്പാണ് മരിച്ചത്. ആ വേദനയില്‍ നിന്ന് കരകയറുന്നതിനു മുമ്പാണ് കുടുംബത്തെ തേടി അടുത്ത വിയോഗം എത്തിയത്. രണ്ടു വര്‍ഷത്തിലധികമായി രോഗം ബാധിച്ച് ചികിത്സയിലാരുന്ന ഐഡന്‍ തോമസ് ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു യാത്രയായത്.